കൂ​യോം​ഗ് ക്ലാ​സി​ക് കി​രീ​ടം ബു​‌സ്റ്റയ്ക്ക്
കൂ​യോം​ഗ് ക്ലാ​സി​ക് കി​രീ​ടം ബു​‌സ്റ്റയ്ക്ക്
Saturday, January 13, 2018 12:14 AM IST
മെ​ല്‍ബ​ണ്‍: കൂ​യോം​ഗ് ക്ലാ​സി​ക് ടെ​ന്നീ​സ് കി​രീ​ടം സ്‌​പെ​യി​ന്‍റെ പാ​ബ്‌​ളോ ക​രേ​നോ ബുസ്റ്റ​യ്ക്ക്. ഫൈ​ന​ലി​ല്‍ ക​രേ​നോ ബൗ​സ്റ്റ ഓ​സ്‌​ട്രേ​ലി​യ​യു​ടെ മാ​ത്യു എ​ബ്ഡ​നെ 6-7, 6-4, 6-2ന് ​തോ​ല്പി​ച്ചു.

കൂ​യോം​ഗ് ക്ലാ​സി​ക് നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ സ്പാ​നി​ഷ് താ​ര​മാ​ണ് ബു​സ്റ്റ. ഇ​തി​നു മു​മ്പ് ഫെ​ര്‍ണാ​ണ്ടോ വെ​ര്‍ഡ​സ്‌​കോ ര​ണ്ടു ത​വ​ണ ചാ​മ്പ്യ​നാ​യി. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ ബു​സ്റ്റ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യാ​ണ് 76-ാം റാ​ങ്കി​ലു​ള്ള എ​ബ്ഡ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മ​ത്സ​ര​ത്തി​നി​ടെ മ​ഴ പ​ല​പ്പോ​ഴു​മെ​ത്തി. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ എ​ബ്ഡ​ന്‍ അ​മേ​രി​ക്ക​യു​ടെ ജോ​ണ്‍ ഇ​സ്‌​ന​റെ നേ​രി​ടു​മ്പോ​ള്‍ ബു​സ്റ്റ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ജേ​സ​ണ്‍ കു​ബ്ല​റു​മാ​യി ആ​ദ്യ റൗ​ണ്ടി​ല്‍ ഏ​റ്റു​മു​ട്ടും.


ഇ​രു​വ​രും ആ​ദ്യ റൗ​ണ്ടി​ല്‍ റാ​ങ്കിം​ഗി​ല്‍ മു​ന്നി​ലു​ള്ള ക​ളി​ക്കാ​രെ തോ​ല്‍പ്പി​ച്ചാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഫൈ​ന​ല്‍ മ​ത്സ​രം ക​ഠി​ന​മാ​യി​രു​ന്നു​വെ​ന്ന് ബു​സ്റ്റ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.