യൂ​ക്കി ഭാം​ബ്രി ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണു യോ​ഗ്യ​ത നേ​ടി
യൂ​ക്കി ഭാം​ബ്രി ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണു യോ​ഗ്യ​ത നേ​ടി
Monday, January 15, 2018 12:54 AM IST
മെ​ല്‍ബ​ണ്‍: ഇ​ന്ത്യ​യു​ടെ ടെ​ന്നീ​സ് താ​രം യൂ​ക്കി ഭാം​ബ്രി ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണിനു യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഭാം​ബ്രി മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ദ്യ​മാ​യി ഗ്രാ​ന്‍സ് ലാം ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്ന രാം​കു​മാ​ര്‍ രാ​മ​നാ​ഥ​ന്‍റെ മോ​ഹ​ങ്ങ​ള്‍ ത​ക​ര്‍ന്നു.

പി​ന്നി​ല്‍നി​ന്ന​ശേ​ഷം ജ​യി​ച്ചു​ക​യ​റി​യാ​ണ് ഭാം​ബ്രി യോ​ഗ്യ​ത നേ​ടി​യ​ത്. യോ​ഗ്യ​ത റൗ​ണ്ടി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ല്‍ കാ​ന​ഡ​യു​ടെ പീ​റ്റ​ര്‍ പോ​ള​ന്‍സി​കി​യെ 1-6, 6-3, 6-3ന് ​ത​ക​ര്‍ത്തു. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഭാം​ബ്രി സൈ​പ്ര​സി​ന്‍റെ മാ​ര്‍ക​സ് ബാ​ഗ്ദാ​റ്റി​സി​നെ നേ​രി​ടും. 2006ലെ ​ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച താ​ര​മാ​ണ് ബാ​ഗ്ദാ​റ്റി​സ്. 2015ലും 2016​ലും ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ആ​ന്‍ഡി മു​റെ, തോ​മ​സ് ബ്രെ​ഡി​ച്ച് എ​ന്നി​വ​രോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. രാം​കു​മാ​ര്‍ കാ​ന​ഡ​യു​ടെ വാ​സെ​ക് പോ​സ്പി​സി​ലി​നോ​ട് 6-4, 4-6, 6-4ന് ​തോ​റ്റു.


ആ​ണ്‍കു​ട്ടി​ക​ളി​ല്‍ ഭാം​ബ്രി ലോ​ക ഒ​ന്നാം ന​മ്പ​റാ​യി​രു​ന്ന​പ്പോ​ള്‍ 2009ല്‍ ​ഓ​സ്‌​ട്രേ​ലി​ന്‍ ഓ​പ്പ​ണ്‍ ബോ​യ്‌​സ് സിം​ഗി​ള്‍സി​ല്‍ ചാ​മ്പ്യ​നാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.