തോ​റ്റു തോ​റ്റ് ഗോ​കു​ലം
തോ​റ്റു തോ​റ്റ് ഗോ​കു​ലം
Tuesday, January 16, 2018 12:42 AM IST
കോ​​ഴി​​ക്കോ​​ട്: സ്വ​​ന്തം കാ​​ണി​​ക​​ളു​​ടെ മു​​ന്നി​​ൽ ഗോ​​കു​​ലം എ​​ഫ്സി​​യു​​ടെ പ​​രാ​​ജ​​യം തു​​ട​​ർ​​ക്ക​​ഥ​​യാ​​വു​​ന്നു. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഐ ​​ലീ​​ഗി​​ലെ ഏ​​റ്റ​​വും ദു​​ർ​​ബ​​ല​​രാ​​യ ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​നോ​​ട് മൂ​​ന്നി​​നെ​​തി​​രെ ര​​ണ്ടു ഗോ​​ളി​​നാ​​ണ് ഗോ​​കു​​ലം തോ​​ൽ​​വി അ​​റി​​ഞ്ഞ​​ത്.

ച​​ർ​​ച്ചി​​ലി​​ന് വേ​​ണ്ടി ക​​ലു ഒ​​ങ് ബ ​​ര​​ണ്ട് ഗോ​​ളും മെ​​ക്കാങ് ​​കോ​​ഫി ഒ​​രു ഗോ​​ളും നേ​​ടി. ഗോ​​കു​​ല​​ത്തി​​നുവേ​​ണ്ടി ഡാ​​നി​​ൽ അ​​ഡോ​​യും ഇ​​മ്മാ​​നു​​വ​​ലു​​മാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. 15-ാം മി​​നിട്ടി​​ൽ എ​​ല്ലാ​​വ​​രെ​​യും ഞെ​​ട്ടി​​ച്ച് ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സ് സ്കോ​​ർ ചെ​​യ്തു. വ​​ല​​ത് ഭാ​​ഗ​​ത്ത് നി​​ന്നും പോ​​സ്റ്റ് ല​​ക്ഷ്യ​​മാ​​ക്കി എ​​റി​​ഞ്ഞ ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സ് ഡി​​ഫ​​ന്‍​ഡ​​ർ ജോ​​വ​​ൽ മാ​​ർ​​ട്ടി​​ൻസി​​ന്‍റെ ത്രോ ​​ബോ​​ക്സി​​ന് സ​​മീ​​പ​​ത്തുവ​​ച്ച് ഹെ​​ഡ് ചെ​​യ്ത​​ത് ഗോ​​കു​​ല​​ത്തി​​ന്‍റെ ഫോ​​ർ​​വേ​​ഡ് സ​​ൽ​​മാ​​നും തു​​ട​​ർ​​ന്ന് ക്യാ​​പ്റ്റ​​ൻ ഡാ​​നി​​യ​​ൽ അ​​ഡോ​​യും ഹെ​​ഡ് ചെ​​യ്ത് ക്ലി​​യ​​ർ ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചു. പ​​ന്ത് ബൈ​​സി​​ക്കി​​ൾ കി​​ക്കി​​ലൂ​​ടെ മി​​ഡ് ഫീ​​ൽ​​ഡ​​ർ അ​​ർ​​ജൂ​​ൻ ജ​​യ​​രാ​​ജ് ത​​ട്ടി​​യ​​ക​​റ്റി​​യെ​​ങ്കി​​ലും ര​​ക്ഷ​​യു​​ണ്ടാ​​യി​​ല്ല. ബോ​​ക്സി​​ൽനി​​ന്നും മൂ​​ന്ന് മീ​​റ്റ​​ർ അ​​ക​​ലെനി​​ന്നും വാ​​യു​​വി​​ൽ ല​​ഭി​​ച്ച പ​​ന്ത് ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​ന്‍റെ മി​​ഡ്ഫീ​​ൽ​​ഡ​​ർ നൈ​​ജീ​​രി​​യ​​ൻ താ​​രം ക​​ലു ഒ​​ഖ്ബ ​​ഗോ​​കു​​ല​​ത്തി​​ന്‍റെ വ​​ല കു​​ലു​​ക്കി.


59 -ാം ​മി​​നി​റ്റി​​ൽ ഗോ​​കു​​ലം കേ​​ര​​ള സ്കോ​​ർ ചെ​​യ്ത് സ​​മ​​നി​​ല സ്വ​​ന്ത​​മാ​​ക്കി. മു​​ന്നേ​​റ്റ​​ത്തി​​നി​​ടെ സ​​ന്തു സിം​​ഗ് ന​​ൽ​​കി​​യ ക്രോ​​സ് സു​​ന്ദ​​ര​​ൻ ഹെ​​ഡ​​റി​​ലൂ​​ടെ ഗോ​​കു​​ല​​ത്തി​​ന്‍റെ ഘാ​​ന താ​​രം ച​​ർ​​ച്ചി​​ലി​​ന്‍റെ വ​​ല​​യി​​ലാ​​ക്കി. 79-ാം മി​​നിട്ടിൽ ഗോ​​കു​​ലം ലീ​​ഡു​​യ​​ർ​​ത്തി. ബ​​ഹ​​റി​​ൻ താ​​രം മ​​ഹ​​മൂ​​ദ് മി​​ർ​​സ​​യെ​​ടു​​ത്ത ഫ്രീ ​​കി​​ക്ക് ച​​ർ​​ച്ചി​​ലി​​ന്‍റെ പ്ര​​തി​​രോ​​ധകാ​​ര​​ന്‍റെ ദേ​​ഹ​​ത്ത് ത​​ട്ടി തെ​​റി​​ച്ച​​പ്പോ​​ൾ ബോ​​ക്സി​​ന് സ​​മീ​​പ​​ത്തുനി​​ന്നും ഗോ​​കു​​ലം ഡി​​ഫ​​ൻ​​ഡ​​ർ ഇ​​മ്മാ​​നു​​വ​​ൽ ഗോ​​ളാ​​ക്കി. പി​​ന്നീ​​ട് സ​​മ​​നി​​ല നേ​​ടാ​​നു​​ള്ള ച​​ർ​​ച്ചി​​ലി​​ന്‍റെ ശ്ര​​മ​​ങ്ങ​​ൾ 74-ാം മി​​നിട്ടിൽ വി​​ജ​​യി​​ച്ചു. ഇ​​സ്ര​​യേ​​ൽ ഗു​​രു​​ങ് എ​​ടു​​ത്ത ഫ്രീ ​​കി​​ക്ക് ക​​ലു ഒ​​ങ്ബ ​​ത​​ന്നെ ഗോ​​ളാ​​ക്കി. തു​​ട​​ർ​​ന്നും ഇ​​രു ടീ​​മു​​ക​​ളും വിജയഗോ​​ളി​​നാ​​യി മ​​ത്സ​​രി​​ച്ചു കൊ​​ണ്ടിയി​​രു​​ന്നു. തൊ​​ണ്ണൂ​​റാം മി​​നിട്ടി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി​​യി​​ൽ ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സ് വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.