െബാപ്പണ്ണ സഖ്യം ക്വാർട്ടറിൽ
Tuesday, January 23, 2018 9:57 PM IST
ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന പ്ര​​തീ​​ക്ഷ​​യാ​​യ മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ ബൊ​​പ്പ​​ണ്ണ സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി. ബൊ​​പ്പ​​ണ്ണ​​യും ഹം​​ഗ​​റി​​യു​​ടെ ടി​​മി​​യ ബാ​​ബോ​​സും ഉ​​ൾ​​പ്പെ​​ട്ട സ​​ഖ്യം ക്രോ​​യേ​​ഷ്യ​​യു​​ടെ ഫ്രാ​​ങ്കോ സ്കു​​ഗോ​​ർ, അ​​മേ​​രി​​ക്ക​​യു​​ടെ വാ​​നി​​യ കിം​​ഗ് സ​​ഖ്യ​​ത്തെ 6-4, 6-4 എ​​ന്ന സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​വ​​സാ​​ന എ​​ട്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്.

പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ബ്ര​​യാ​​ൻ ബ്ര​​ദേ​​ഴ്സി​​ന്‍റെ സെ​​മി പ്ര​​വേ​​ശ​​മാ​​ണ് ശ്ര​​ദ്ധേ​​യം. പാ​​ക്കി​​സ്ഥാ​​ന്‍റെ ഐ​​സം ഉ​​ൾ​​ഹ​​ഖ് ഖു​​റേ​​ഷി​​യും പോ​​ള​​ണ്ടി​​ന്‍റെ മാ​​ർ​​സി​​ൻ മ​​റ്റ്കോ​​വ്സ്കി​​യും ചേ​​ർ​​ന്ന സ​​ഖ്യ​​ത്തെ 6-1, 6-4 എ​​ന്ന സ്കോ​​റി​​നാ​​ണ് ബ്ര​​യാ​​ൻ സ​​ഹോ​​ദ​​ര​ന്മാ​ർ തോ​​ൽ​​പ്പി​​ച്ച​​ത്. ലൂ​​ക്കാ​​സ് കു​​ബോ​​ട്ട്(​​പോ​​ള​​ണ്ട്)-​​മാ​​ർ​​സെ​​ലോ മെ​​ലോ(​​ബ്ര​​സീ​​ൽ) സ​​ഖ്യ​​ത്തെ 6-4, 6-7, 7-6 എ​​ന്ന സ്കോ​​റി​​ന് തോ​​ൽ​​പ്പി​​ച്ച് ജാ​​ൻ ലെ​​ന്നാ​​ർ​​ഡ് സ്ട്ര​​ഫ്(​​ജ​​ർ​​മ​​നി)-​​ബെ​​ൻ മ​​ക് ലാ​​ക്ലാ​​ൻ(​​ജ​​പ്പാ​​ൻ) സ​​ഖ്യ​​വും സെ​​മി​​യി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.