അ​ഗ്വേ​റോ​യ്ക്ക് നാ​ലു ഗോ​ള്‍,മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റിക്കു ജ​യം; മാഞ്ചസ്റ്റർ യുണൈറ്റഡിനു തോൽവി
അ​ഗ്വേ​റോ​യ്ക്ക് നാ​ലു ഗോ​ള്‍,മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റിക്കു ജ​യം;  മാഞ്ചസ്റ്റർ യുണൈറ്റഡിനു തോൽവി
Monday, February 12, 2018 12:53 AM IST
മാ​ഞ്ച​സ്റ്റ​ര്‍: സെ​ര്‍ജി​യോ അ​ഗ്വേ​റോ​യു​ടെ നാ​ലു ഗോ​ള്‍ മി​ക​വി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ 5-1ന് ​ലെ​സ്റ്റ​ര്‍ സി​റ്റി​യെ ത​ക​ര്‍ത്തു. ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്ന മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് 27 ക​ളി​യി​ല്‍ 72 പോ​യി​ന്‍റാ​യി.

റ​ഹീം സ്‌​റ്റെ​ര്‍ലിം​ഗ് മൂ​ന്നാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ മു​ന്നി​ലെ​ത്തി. കെ​വി​ന്‍ ഡി ​ബ്രു​യി​ന്‍റെ പാ​സി​ല്‍നി​ന്നാ​ണ് ഗോ​ളെ​ത്തി​യ​ത്. 24-ാം മി​നി​റ്റി​ല്‍ ജെ​യ്മി വാ​ര്‍ഡി​ലൂ​ടെ ലെ​സ്റ്റ​ര്‍ സ​മ​നി​ല നേ​ടി. ര​ണ്ടാം പ​കു​തി തു​ട​ങ്ങി മൂ​ന്നു മി​നി​റ്റാ​യ​പ്പോ​ള്‍ മാ​ഞ്ച​സ്റ്റ​ര്‍ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. ഡി ​ബ്രു​യി​ന്‍റെ പാ​സി​ല്‍ അ​ഗ്വേ​റോ ഗോ​ള​ടി​ച്ചു. 53-ാം മി​നി​റ്റി​ല്‍ ഡി ​ബ്രൂ​യി​ന്‍ ഗോ​ളൊ​രു​ക്കു​ന്നി​തി​ലു​ള്ള ഹാ​ട്രി​ക് തി​ക​ച്ചു. ബെ​ല്‍ജി​യ​ന്‍ താ​ര​ത്തി​ന്‍റെ മി​ക​ച്ച പാ​സി​ല്‍ അ​ഗ്വേ​റോ ര​ണ്ടാം ഗോ​ള്‍ നേ​ടി. 77-ാം മി​നി​റ്റി​ല്‍ അ​ര്‍ജ​ന്‍റൈ​ന്‍ താ​രം ഹാ​ട്രി​ക് തി​ക​ച്ചു. ലെ​സ്റ്റ​ര്‍ ഗോ​ള്‍കീ​പ്പ​ര്‍ കാ​സ്പ​ര്‍ ഷെ​മൈ​ക്കി​ള്‍ പ​ന്ത് ക്ലി​യ​ര്‍ ചെ​യ്യു​ന്ന​തി​ലു​ള്ള പി​ഴ​വാ​ണ് അ​ഗ്വേ​റോ​യ്ക്ക് ഹാ​ട്രി​ക് ന​ല്‍കി​യ​ത്. ക​ളി​യു​ടെ അ​വ​സാ​ന സെ​ക്ക​ന്‍ഡി​ല്‍ അ​ര്‍ജ​ന്‍റൈ​ന്‍താ​രം നാ​ലാം ഗോ​ളും നേ​ടി മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി.


ര​ണ്ടാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് തോ​ൽ​പ്പി​ച്ചു. മാ​റ്റ് റി​ച്ചി​യാ​ണ് വി​ജ​യ ഗോ​ളാ​ണ് വി​ജ​യ​ഗോ​ളി​നു​ട​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.