പൂ​ന സി​റ്റി പ്ലേ ഓഫിലേക്ക്
പൂ​ന സി​റ്റി പ്ലേ ഓഫിലേക്ക്
Monday, February 12, 2018 12:53 AM IST
മും​ബൈ: ര​ണ്ടാം വ​ട്ട മ​ഹാ​രാ​ഷ്‌​ട്ര ഡെ​ര്‍​ബി​യി​ലും മും​ബൈ സി​റ്റി എ​ഫ്സി​ക്കു തോ​ല്‍​വി. ഡ​ൽ​ഹി ഡൈനാ​മോ​സ് ചെ​ന്നൈയി​ൻ ​എ​ഫ്സി മ​ത്സ​രം സ​മ​നി​ലയാ​യി.ഹീ​റോ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ മും​ബൈ ഫു​ട്ബോ​ള്‍ അ​രീ​ന​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പൂ​ന സി​റ്റി എ​ഫ്സി മ​റു​പ​ടി ഇ​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ആ​തി​ഥേ​യ​രാ​യ മും​ബൈ സി​റ്റി എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
ഡൈനാമോസ് ചെന്നൈയിൻ മത്സരം 1-1ന് സമനിലയിൽ പിരി ഞ്ഞു.

പൂ​ന​യി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ല്‍ പൂ​ന സി​റ്റി 2-1നു ​മും​ബൈ സി​റ്റി എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ദ്യ​പ​കു​തി​യി​ല്‍ പൂ​ന ബ്ര​സീ​ലി​ല്‍ നി​ന്നു​ള്ള മു​ന്‍ നി​ര താ​രം ഡീ​ഗോ കാ​ര്‍ലോ​സി​ന്‍റെ ഗോ​ളി​ല്‍ (18) മു​ന്നി​ട്ടു നി​ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ ബ്ര​സീ​ലു​കാ​ര​നാ​യ ക്യാ​പ്റ്റ​ന്‍ മാ​ഴ്സ​ലീ​ഞ്ഞോ (84)യി​ലൂ​ടെ ഗോ​ള്‍ പ​ട്ടി​ക തി​ക​ച്ചു.

ഈ ​ജ​യ​ത്തോ​ടെ പൂ​ന ഐ​എ​സ്എ​ലി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സെ​മി ഫൈ​ന​ലി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ചു. 15 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 28 പോ​യി​ന്‍റോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കും പൂ​ന മു​ന്നേ​റി.

തു​ട​ര്‍ച്ച​യാ​യി അ​വ​സ​ര​ങ്ങ​ള്‍ തു​ല​ച്ച പൂ​ന 18-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി. പ​ക്ഷേ മും​ബൈ​യു​ടെ രാ​ജു ഗെ​യ്ക്ക് വാ​ദി​ന്‍റെ കാ​ലി​ല്‍ ത​ട്ടി വ​ന്ന സെ​ല്‍ഫ് ഗോ​ളാ​യി​രു​ന്നു എ​ന്നു മാ​ത്രം. സാ​ര്‍ത്ത​ക് ഗു​ലു വ​ല​തു പാ​ര്‍ശ്വ​ത്തി​ല്‍ നി​ന്നും ഡീ​ഗോ കാ​ര്‍ലോ​സി​നെ ല​ക്ഷ്യ​മാ​ക്കി ബോ​ക്സി​ലേ​ക്കു ന​ല്‍കി​യ ക്രോ​സ് ബോ​ക്സി​ന​ക​ത്തെ കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നി​ടെ കാ​ര്‍ലോ​സി​ന്‍റെ ത​ല​യി​ലും ഡി​ഫ​ന്‍ഡ​ര്‍ രാ​ജു ഗെ​യ്ക്ക്‌വാ​ദി​ന്‍റെ കാ​ല്‍ ത​ട്ടി സ്വ​ന്തം വ​ല​യി​ല്‍. എ​ന്നാ​ൽ, ഗോ​ള്‍ കു​റി​ക്ക​പ്പെ​ട്ട​ത് ഡി​ഗോ കാ​ര്‍ലോ​സി​ന്‍റെ പേ​രി​ലാ​യി​രു​ന്നു.


84-ാം മി​നി​റ്റി​ല്‍ മും​ബൈ പ്ര​തി​രോ​ധ​നി​ര​ക്കാ​രെ​യും ഗോ​ള്‍ കീ​പ്പ​റേ​യും ക​ബ​ളി​പ്പി​ച്ച മാ​ഴ്സലീ​ഞ്ഞോ ഇ​ടം​കാ​ല​ന്‍ ഷോ​ട്ടി​ലൂ​ടെ വ​ല​കു​ലു​ക്കി. മാ​ഴ്‌​സി​ലീ​ഞ്ഞോ​യു​ടെ എ​ട്ടാ​മ​ത്തെ ഗോ​ളാ​യി​രു​ന്നു.

ശ​ക്ത​രാ​യ ചെ​ന്നൈ​യി​നെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഡൈ​നാ​മോ​സ് ര​ണ്ടാം പ​കു​തി​യി​ൽ കാ​ലു ഉ​ച്ചേ​യു​ടെ പെ​നാ​ൽ​റ്റി​യി​ൽ 59-ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി. മെ​യ്ൽ​സ​ൺ ആ​ൽ​വ്സ് 81-ാം മി​നി​റ്റി​ൽ ചെ​ന്നൈ​യി​നെ ഒ​പ്പ​മെ​ത്തി​ച്ചു. സ​മ​നി​ല​യോ​ടെ ചെ​ന്നൈ​യി​ൻ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.