ബ​ഗാ​നെ ഗോ​കു​ലം ത​ക​ര്‍ത്തു
Tuesday, February 13, 2018 12:07 AM IST
കോ​ല്‍ക്ക​ത്ത: ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ക​രു​ത്ത​രാ​യ മോ​ഹ​ന്‍ ബ​ഗാ​നെ​തി​രേ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​ക്ക് ജ​യം. ബ​ഗാ​നെ അ​വ​രു​ടെ സ്വ​ന്തം സാ​ള്‍ട്ട്‌​ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​ണ് ഗോ​കു​ലം ത​ക​ര്‍ത്ത​ത്. സ​മ​നി​ല​യെ​ന്നു തോ​ന്നി​യ മ​ത്സ​ര​ത്തി​ല്‍ ഹെ​ന്‌‌റി കി​സേ​ക്ക അ​വ​സാ​ന മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളാ​ണ് ഗോ​കു​ല​ത്തി​ന് വി​ജ​യം ഒ​രു​ക്കി​യ​ത്. മ​ഹ്മൂ​ദ് അ​ല്‍അ​ജ്മി (76) ഗോ​കു​ല​ത്തെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ ദി​പാ​ന്ദ ഡി​ക്ക​ (78) മോ​ഹ​ന്‍ ബ​ഗാ​ന് സ​മ​നി​ല ന​ല്‍കി.

76-ാം മി​നി​റ്റി​ല്‍ ഗോ​കു​ലം കാ​ത്തി​രു​ന്ന അ​വ​സ​ര​മെ​ത്തി. കി​സേ​ക്ക​യു​ടെ അ​സി​സ്റ്റി​ല്‍ അ​ല്‍അ​ജ്മി വ​ല​കു​ലു​ക്കി. തി​രി​ച്ച​ടി​യും വൈ​കി​യി​ല്ല. ബി​മ​ല്‍ മ​ഗാ​റു​ടെ പാ​സി​ല്‍ ദി​പാ​ന്ദ ഗോ​ള്‍ നേ​ടി. സ​മ​നി​ല​യെ​ന്നു തോ​ന്നി​യ അ​വ​സ​ര​ത്തി​ല്‍ മ​ഡേ മൂ​സ​യു​ടെ അ​സി​സ്റ്റി​ല്‍ കി​സേ​ക്ക വി​ജ​യ ഗോ​ള്‍ കു​റി​ച്ചു.


പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ പ​ത്താം സ്ഥാ​ന​ത്താ​യി​രു​ന്ന ഗോ​കു​ലം ഈ ​ജ​യ​ത്തോ​ടെ ഒ​ന്‍പ​താം സ്ഥാ​ന​ത്തെ​ത്തി. 13 ക​ളി​ക​ളി​ല്‍ നി​ന്ന് 13 പോ​യി​ന്‍റാ​ണ് ഗോ​കു​ല​ത്തി​നു​ള്ള​ത്. തോ​ല്‍വി വ​ഴ​ങ്ങി​യെ​ങ്കി​ലും 21 പോ​യി​ന്‍റു​ള്ള മോ​ഹ​ന്‍ ബ​ഗാ​ന്‍ പ​ട്ടി​ക​യി​ല്‍ നാ​ലാ​മ​താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.