ജാ​ബി​റി​നും ചി​ത്ര​യ്ക്കും സ്വ​ര്‍ണം
ജാ​ബി​റി​നും ചി​ത്ര​യ്ക്കും സ്വ​ര്‍ണം
Tuesday, February 13, 2018 12:07 AM IST
ജ​ക്കാ​ര്‍ത്ത: 18-ാമ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ടെ​സ്റ്റ് (അ​ത്‌​ല​റ്റി​ക്) ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക് നാ​ലു സ്വ​ര്‍ണം. മലയാളി താരങ്ങളായ എം.​പി. ജാ​ബി​റും പി.​യു. ചി​ത്രയും സ്വർണം നേടി. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ലാണ് മ​ല​യാ​ളി താ​രം എം.​പി. ജാ​ബി​ന്‍റെ സ്വർണം.

പു​രു​ഷ​ന്മാ​രു​ടെ​യും വ​നി​ത​ക​ളു​ടെ​യും 1500 മീ​റ്റ​റി​ല്‍ ഇ​ന്ത്യ​ക്കാ​ണ് സ്വ​ര്‍ണം. അ​ജ​യ് കു​മാ​ര്‍ സ​രോ​ജ്, മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര എ​ന്നി​വ​രാ​ണ് സ്വ​ര്‍ണ​മെ​ഡ​ല​ണി​ഞ്ഞ​ത്. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ സ​രി​ത ഗെ​യ്ക്‌​വാ​ദ് സ്വ​ര്‍ണം നേ​ടി. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ ടി. ​സ​ന്തോ​ഷ് കു​മാ​റി​ലൂ​ടെ ഇ​ന്ത്യ വെ​ള്ളി​യും നേ​ടി.


പു​രു​ഷ​ന്മാ​രു​ടെ ഹ​ര്‍ഡി​ല്‍സി​ല്‍ 50.23 സെ​ക്ക​ന്‍ഡി​ല്‍ ജാ​ബി​ര്‍ സ്വ​ര്‍ണ​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ 50.38 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത സ​ന്തോ​ഷ് കു​മാ​ര്‍ വെ​ള്ളി​ നേ​ടി. പു​രു​ഷ​ന്മാ​രു​ടെ​യും വ​നി​ത​ക​ളു​ടെ​യു 1500 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം ഇ​ന്ത്യ​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​ജ​യ് കു​മാ​ര്‍ സ​രോ​ജ് (3:43.85 സെ​ക്ക​ന്‍ഡ്), പി.​യു. ചി​ത്ര (4:18.74 സെ​ക്ക​ന്‍ഡ്) എ​ന്നി​വ​രാ​ണ് സ്വ​ര്‍ണ​മെ​ഡ​ല​ണി​ഞ്ഞ​വ​ര്‍. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ സ​രി​ത ഗെ​യ്ക്‌​വാ​ദ് (59.08 സെ​ക്ക​ന്‍ഡ്) സ്വ​ര്‍ണ മെ​ഡ​ലി​ല്‍ മു​ത്ത​മി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.