ചരിത്രം സൃഷ്ടിച്ചതിൽ വലിയ സന്തോഷം: കോഹ്‌ലി
Thursday, February 15, 2018 12:54 AM IST
പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: “വ​ലി​യ സ​ന്തോ​ഷം. വ​ലി​യ അ​ദ്ഭു​തം. ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന വി​കാ​രം വാ​ക്കു​ക​ൾ​ക്ക് അ​തീ​തം.’’ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ അ​ഞ്ചാം മ​ത്സ​ര​വും പ​ര​ന്പ​ര​യും സ്വ​ന്ത​മാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് ഈ ​വാ​ക്കു​ക​ൾ. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ, സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, രാ​ഹു​ൽ ദ്രാ​വി​ഡ്, മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി തു​ട​ങ്ങി​യ പേ​രു കേ​ട്ട ക്യാ​പ്റ്റ​ൻമാ​ർ​ക്കൊ​ന്നും നേ​ടാ​നാ​വാ​തെ പോ​യ നേ​ട്ട​മാ​ണ് കോഹ് ലിയും സംഘവും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ സ​ന്തോ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ പ്ര​ക​ടം. ഈ ​ജ​യം സ​ന്തോ​ഷം ത​രു​ന്നു.


ച​രി​ത്രനേ​ട്ട​മാ​ണ്. പ​ക്ഷേ, ടീ​മെ​ന്ന നി​ല​യി​ൽ പ​ര​ന്പ​ര​യി​ലെ പ്ര​ക​ട​നം മി​ക​ച്ച​താ​ണെ​ന്ന് ക​രു​താ​ൻ​വ​യ്യ. പ​ല​പ്പോ​ഴും എ​തി​രാ​ളി​ക​ളു​ടെ ദൗ​ർ​ബ​ല്യ​വും ന​മ്മു​ടെ വി​ജ​യ​ത്തി​നു സ​ഹാ​യാ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മ​ത്സ​രം ന​മ്മു​ടെ ബാ​റ്റിം​ഗ് ലൈ​ന​പ്പി​ന്‍റെ ദൗ​ർബ​ല്യം വെ​ളി​വാ​ക്കു​ന്ന​താ​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ്മ ശ​രി​ക്കും ഒ​റ്റ​യാ​ൾ പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം മാ​റ്റിനി​ർ​ത്തി​യാ​ൽ ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പ്ര​ക​ട​നം മി​ക​ച്ച​ത​ല്ല. കോഹ്‌ലി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.