റ​യ​ലി​ല്‍ റൊ​ണാ​ള്‍ഡോ​യ​്ക്കു സെ​ഞ്ചു​റി
Thursday, February 15, 2018 11:51 PM IST
ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ഒ​രു ക്ല​ബ്ബി​നു​വേ​ണ്ടി നൂ​റു ഗോ​ള്‍ തി​ക​യ്ക്കു​ന്ന ആ​ദ്യ താ​ര​മെ​ന്ന പേ​ര് ഇ​നി​മു​ത​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്കു സ്വ​ന്തം. പി​എ​സ്ജി​ക്കെ​തി​രേ ആ​ദ്യ​പാ​ദ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ടു ഗോ​ള്‍ നേ​ടി​യാ​ണ് താ​രം നൂ​റു ക​ട​ന്ന​ത്.

പെ​നാ​ല്‍​റ്റി വ​ല​യി​ലാ​ക്കി​യാ​ണ് പോ​ര്‍​ച്ചു​ഗീ​സ് താ​രം റയലിനുവേണ്ടി നൂ​റാം ഗോ​ള്‍ തി​ക​ച്ച​ത്. ര​ണ്ടാ​മ​ത്തെ ഗോ​ളി​ൽ റൊ​ണാ​ൾ​ഡോ ഗോ​ളെ​ണ്ണം101 ആ​ക്കി. ആ​കെ 116 ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഗോ​ളു​ക​ൾ താ​ര​ത്തി​ന്‍റെ പേ​രി​ലു​ണ്ട്.ഈ ​സീ​സ​ണി​ൽ ഏ​ഴു ക​ളി​യി​ൽ 11 ഗോൾ നേടി.