ബംഗളൂരു-പൂന മത്സരം സമനിലയിൽ
Saturday, February 17, 2018 12:15 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചു വി​ജ​യ​വു​മാ​യി കു​തി​ച്ച ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്ക് സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ സ​മ​നി​ല. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യ ബം​ഗ​ളൂ​രു​വും പൂ​ന​യും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

സീ​സ​ണി​ല്‍ ബം​ഗ​ളൂ​രു​വി​ന്‍റെ ആ​ദ്യ സ​മ​നി​ല​യാ​ണ്. ഐ​പി​എ​ല്‍ നാ​ലാം സീ​സ​ണി​ലെ ക​രു​ത്ത​ര്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ആ​വേ​ശ​ക​മാ​യ മ​ത്സ​ര​മാ​ണ് സ​മ്മാ​നി​ച്ച​ത്. 22-ാം മി​നി​റ്റി​ല്‍ സ​ര്‍ത്താ​ക് ഗോ​ലി​യി​ലൂ​ടെ പൂ​ന​യാ​ണ് ആ​ദ്യ ഗോ​ള്‍ വ​ല​യി​ലാ​ക്കി​യ​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ തി​രി​ച്ച​ടി​ക്കാ​നാ​യി ബം​ഗ​ളൂ​രു ശ്ര​മം ഊ​ര്‍ജി​ത​മാ​ക്കി. 75-ാം മി​നി​റ്റി​ല്‍ മി​ക്കു​വി​ലൂ​ടെ ബം​ഗ​ളൂ​രു സ​മ​നി​ല പി​ടി​ച്ചു.

പ്ലേ​ഓ​ഫി​ലേ​ക്ക് നേ​ര​ത്തെ യോ​ഗ്യ​ത നേ​ടി​യ ബം​ഗ​ളൂ​രു​വി​ന് നി​ല​വി​ല്‍ 16 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 11 വി​ജ​യം സ​ഹി​തം 34 പോ​യ​ന്‍റാ​ണു​ള്ള​ത്. തൊ​ട്ടു​പി​ന്നി​ലു​ള്ള പൂ​ന​യ്ക്ക് 16 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ഒ​മ്പ​ത് വി​ജ​യ​ങ്ങ​ള്‍ സ​ഹി​തം 29 പോ​യി​ന്‍റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.