ഇ​ന്ത്യ​ക്കു ര​ണ്ടാം ജ​യം
ഇ​ന്ത്യ​ക്കു ര​ണ്ടാം ജ​യം
Saturday, February 17, 2018 12:15 AM IST
ഈ​സ്റ്റ് ല​ണ്ട​ന്‍: മി​താ​ലി രാ​ജി​ന്‍റെ​യും സ്മൃ​തി മാ​ന്ഥാ​ന​യു​ടെ​യും അ​ര്‍ധ സെ​ഞ്ചു​റി മി​ക​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള ര​ണ്ടാം വ​നി​താ ട്വ​ന്‍റി 20യി​ല്‍ ഇ​ന്ത്യ​ക്ക് ഒ​ന്‍പ​ത് വി​ക്ക​റ്റ് വി​ജ​യം. മി​താ​ലി രാ​ജിന്‍റെയും (76 നോ​ട്ടൗ​ട്ട്), സ്മൃ​തി മ​ന്ദാ​ന​യു​ടെ യും (57) അ​ര്‍ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​ക്ക് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്. അ​ഞ്ച് പ​ന്ത് ബാ​ക്കി​യി​രി​ക്കേ​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യം മ​റി​ക​ട​ന്ന​ത. ക്യാ​പ്റ്റ​ന്‍ ഹ​ര്‍മ​ന്‍പ്രീ​ത് കൗ​റും (7) പു​റ​ത്താ​കാ​തെ നി​ന്നു. 143 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന ഇ​ന്ത്യ 19.1 ഓ​വ​റി​ല്‍ 144 റ​ണ്‍സ് നേ​ടി വി​ജ​യം സ്വ​ന്ത​മാ​ക്കി.

42 പ​ന്തി​ല്‍ നാ​ലു ഫോ​റും മൂ​ന്നു സി​ക്‌​സും പാ​യി​ച്ചാ​ണ് മാ​ന്ധാ​ന​ 57 റ​ണ്‍സ് എ​ടു​ത്ത​ത്. ഒ​രു​വ​ശ​ത്ത് മന്ദാ​ന വേ​ഗം സ്‌​കോ​ര്‍ ചെ​യ്ത​പ്പോ​ള്‍ മി​താ​ലി പി​ടി​ച്ചു​നി​ന്നു ക​ളി​ച്ചു. 61 പ​ന്തി​ല്‍ എ​ട്ട് ഫോ​ര്‍ മി​താ​ലി രാ​ജ് പാ​യി​ച്ചു. മി​താ​ലി​യു​ടെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം അ​ര്‍ധ സെ​ഞ്ചു​റി​യാ​ണ്.


മന്ദാന മി​താ​ലി രാ​ജും ചേ​ര്‍ന്നു​ള്ള ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ല്‍ 106 റ​ണ്‍സാ​ണ് പി​റ​ന്ന​ത്. അ​ഞ്ചു മ​ല്‍സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 2-0ന് ​മു​ന്നി​ലെ​ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 142 റ​ണ്‍സെ​ടു​ത്തു.

നാ​ലു വി​ക്ക​റ്റി​ന് 58 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ സു​നെ ലൂ​സ് (33), നാ​ദി​ന്‍ ഡി ​ക്ലെ​ര്‍ക് (26) അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് നേ​ടി​യ 43 റ​ണ്‍സാ​ണ് ആ​തി​ഥേ​യ​രെ ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി പൂ​നം യാ​ദ​വ്, അ​നൂ​ജ പാ​ട്ടീ​ല്‍ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റു വീ​തം വീ​ഴ്ത്തി. പൂ​ജ വ​സ്ത്രാ​ക്ക​ര്‍, ശി​ഖ പാ​ണ്ഡെ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.