ഗിബ്സിനെതിരേ ട്വിറ്ററിൽ അശ്വിന്‍റെ ഗൂഗ്ലി
ഗിബ്സിനെതിരേ ട്വിറ്ററിൽ അശ്വിന്‍റെ ഗൂഗ്ലി
Tuesday, February 20, 2018 1:00 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം ആ​​​ർ. അ​​​ശ്വി​​​നും ദ​​​ക്ഷിണാഫ്രി​​​ക്ക​​​ൻ മു​​ൻ താ​​​രം ഹെ​​​ർ​​​ഷ​​​ലെ ഗി​​​ബ്സും ത​​​മ്മി​​​ൽ ട്വി​​റ്റ​​റി​​ൽ ഏ​​റ്റു​​മു​​ട്ടി. സ്പോ​​​ർ​​​ട്സ് ഗു​​​ഡ്സ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ നൈ​​​ക്കി​​​ന്‍റെ പു​​​തി​​​യ ഷൂ​​​വി​​​ന്‍റെ പ​​​ര​​​സ്യ വീ​​​ഡി​​​യോ അ​​​ശ്വി​​​ൻ ട്വി​​​റ്റ​​​റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​താ​​​ണ് തു​​​ട​​​ക്കം.

ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ ഒാ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഷൂ​​​സെ​​​ന്ന് അ​​​ദ്ദേ​​​ഹം വീ​​​ഡി​​​യോ​​​യ്ക്കൊ​​​പ്പം കു​​​റി​​​ച്ചു. ഷൂ​​​സി​​​ന്‍റെ ഡി​​​സൈ​​​നെ പ്ര​​​കീ​​​ർ​​​ത്തി​​​ക്കാ​​​നും അ​​​ശ്വി​​​ൻ മ​​​റ​​​ന്നി​​​ല്ല. താ​​​ങ്ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ കു​​​റ​​​ച്ചുകൂ​​​ടി വേ​​​ഗ​​​ത്തി​​​ൽ ഒാ​​​ടാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു എ​​​ന്നാ​​​ണ് ഗി​​​ബ്സ് അ​​​ശ്വി​​​ന്‍റെ പോ​​​സ്റ്റി​​​ൽ ക​​​മ​​​ന്‍റി​​​ട്ട​​​ത്.

‘തീ​​​ർ​​​ച്ച​​​യാ​​​യും. നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ താ​​​ങ്ക​​​ളു​​​ടെ വേ​​​ഗ​​​ത്തി​​​ലെ​​​ത്താ​​​നാ​​​വി​​​ല്ല. നി​​​ങ്ങ​​​ളു​​​ടെ അ​​​ത്ര​​​യും അ​​​നു​​​ഗൃ​​​ഹീ​ത​​​ന​​​ല്ല. പ​​​ക്ഷേ, ഞാ​​​ൻ അ​​​നു​​​ഗൃ​​​ഹീ​​​ത​​​നാ​​​ണ്, മ​​​ഹ​​​ത്താ​​​യ...’ എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ശ്വി​​​ൻ മ​​​റു​​​പ​​​ടി. അ​​​ശ്വി​​​ൻ പാ​​​തി​​​യി​​​ൽ നി​​​ർ​​​ത്തി​​​യ വാ​​​ച​​​കം പൂ​​​രി​​​പ്പി​​​ച്ച​​​വ​​​രെ​​​ല്ലാം അ​​​തി​​​നെ ബ​​​ന്ധി​​​പ്പി​​​ച്ച​​​ത് ഹെ​​​ർ​​​ഷ​​​ലെ ഗി​​​ബ്സ് ഉ​​​ൾ​​​പ്പെ​​​ട്ട പ​​​ഴ​​​യ ഒ​​​ത്തു​​​ക​​​ളി ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യാ​​​ണ്. അ​​​തി​​​ൽ ഗി​​​ബ്സ് നീ​​​ര​​​സം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഒ​​​രു ത​​​മാ​​​ശ താ​​​ങ്ക​​​ൾ​​​ക്ക് മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലേ ? എ​​​ന്താ​​​യാ​​​ലും കാ​​​ര്യ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​ക്ക​​​ട്ടെ എ​​​ന്ന് ഗി​​​ബ്സ് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. കാ​​​ര്യ​​​ങ്ങ​​​ൾ വി​​​വാ​​​ദ​​​മാ​​​കു​​​ന്ന​​​ത് മ​​​ന​​​സി​​​ലാ​​​ക്കി​​​യ അ​​​ശ്വി​​​ൻ താ​​​ൻ വാ​​​ച​​​കം പാ​​​തി​​​യി​​​ൽ നി​​​ർ​​​ത്തി​​​യ​​​തും ത​​​മാ​​​ശ​​​യാ​​​ണെ​​​ന്നും മ​​​റ്റു​​​ള്ള​​​വ​​​രും ഗി​​​ബ്സും അ​​​ത് മ​​​റ്റൊ​​​രു രീ​​​തി​​​യി​​​ൽ എ​​​ടു​​​ക്കു​​​ക​​​യാ​​യി​​​രു​​​ന്നെ​​​ന്നും പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.