ദേശീയ സീനിയർ വോളിക്കു നാളെ തുടക്കം
ദേശീയ സീനിയർ വോളിക്കു നാളെ തുടക്കം
Tuesday, February 20, 2018 1:00 AM IST
കോ​​ഴി​​ക്കോ​​ട് : ദേ​​ശീ​​യ സീ​​നി​​യ​​ര്‍ വോ​​ളി​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ന് നാ​​ളെ തു​​ട​​ക്ക​​മാ​​വും. 28 വ​​രെ​​യാ​​യി വി.​​കെ. കൃ​​ഷ്ണമേ​​നോ​​ന്‍ ഇ​​ന്‍ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലും സ്വ​​പ്ന ന​​ഗ​​രി​​യി​​ലെ ഇ​​ന്‍ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലും ന​​ട​​ക്കു​​ന്ന ചാ​​മ്പ്യ​​ന്‍ഷി​​പ്പ് ഇ​​ന്ന് വൈ​​കി​​ട്ടു നാ​​ലി​​ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ‍യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

രാ​​ജ്യ​​ത്തെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​യി 54 ടീ​​മു​​ക​​ളാ​​ണ് 66-ാമ​​ത് ദേ​​ശീ​​യ വോ​​ളി​​യി​​ല്‍ മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്. വി​​വി​​ധ ടീ​​മു​​ക​​ള്‍ ഇ​​ന്ന​​ലെ മു​​ത​​ല്‍ കോ​​ഴി​​ക്കോ​​ട്ട് എ​​ത്തി​​ത്തു​​ട​​ങ്ങി. ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, ച​​ണ്ഡീ​​ഗ​​ഡ് ടീ​​മു​​ക​​ള്‍ ഇ​​ന്ന​​ലെ രാ​​വി​​ലെത​​ന്നെ കോ​​ഴി​​ക്കോ​​ട്ടെ​​ത്തി. വൈ​​കി​​ട്ട് നാ​​ലി​​നു സ​​ര്‍വീ​​സ​​സും, ഛത്തീ​​സ്ഗ​​ഢ് വ​​നി​​താ - പു​​രു​​ഷ ടീ​​മും എ​​ത്തി. ടീ​​മു​​ക​​ള്‍ക്ക് ഉ​​ജ്വ​​ല സ്വീ​​ക​​ര​​ണ​​മാ​​ണു സം​​ഘാ​​ട​​ക​​ര്‍ ഒ​​രു​​ക്കി​​യ​​ത്. എം. ​​മെ​​ഹ​​ബൂ​​ബ്, ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​ര്‍ നാ​​ല​​ക​​ത്ത് ബ​​ഷീ​​ര്‍, സം​​ഘാ​​ട​​ക​​സ​​മി​​തി സെ​​ക്ര​​ട്ട​​റി സി. ​​സ​​ത്യ​​ന്‍, കെ. ​​മൊ​​യ്തീ​​ന്‍കോ​​യ, സം​​സ്ഥാ​​ന- ജി​​ല്ലാ വോ​​ളി​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്നാ​​യി​​രു​​ന്നു ടീം ​​അം​​ഗ​​ങ്ങ​​ളെ സ്വീ​​ക​​രി​​ച്ച​​ത്.

പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്‍മാ​​രാ​​ണ് കേ​​ര​​ളം. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ പ​​ഞ്ചാ​​ബ്, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, രാ​​ജ​​സ്ഥാ​​ന്‍ ടീ​​മു​​ക​​ള്‍ക്കൊ​​പ്പം ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് കേ​​ര​​ളം ക​​ളി​​ക്കു​​ക. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ മ​​ഹാ​​രാ​​ഷ്‌ട്ര, ഉ​​ത്ത​​ര്‍പ്ര​​ദേ​​ശ്, തെ​​ലു​​ങ്കാ​​ന ടീ​​മു​​ക​​ള്‍ക്കൊ​​പ്പം ഗ്രൂ​​പ്പ് ബി​​യി​​ലാ​​ണ് കേ​​ര​​ള​​മു​​ള്ള​​ത്.


നാ​​ലാം ത​​വ​​ണ​​യാ​​ണ് കോ​​ഴി​​ക്കോ​​ട് ദേ​​ശീ​​യ ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. 1980-81 ലാ​​ണ് ആദ്യമായി കോ​​ഴി​​ക്കോ​​ട്ട് ദേ​​ശീ​​യ വോ​​ളി​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ്പ് ന​​ട​​ന്ന​​ത്. അ​​ന്നു കേ​​ര​​ളം റെ​​യി​​ല്‍വേ​​സി​​നോ​​ട് തോ​​റ്റ് പ്രാ​​ഥ​​മി​​ക റൗ​​ണ്ടി​​ല്‍ പു​​റ​​ത്താ​​യി. 1991 ല്‍ ​​കേ​​ര​​ളം സെ​​മി​​യി​​ല്‍ ത​​മി​​ഴ്‌​​നാ​​ടി​​നോ​​ട് തോ​​റ്റു. എ​​ന്നാ​​ല്‍, 2001 ല്‍ ​​കേ​​ര​​ളം കി​​രീ​​ടം ചൂ​​ടി. ബി​​ജു വി. ​​തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് കി​​രീ​​ട​​ത്തി​​ല്‍ മു​​ത്ത​​മി​​ട്ട​​ത്.

വോ​​ളി​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ​​യും സം​​സ്ഥാ​​ന വോ​​ളി​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​നും ചേ​​ര്‍ന്നാ​​ണ് ചാ​​മ്പ്യ​​ന്‍ഷി​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത് ഈ ​​ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ല്‍നി​​ന്നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.