ഗോ​കുലം കേരള എഫ്സിക്കു ജയം
ഗോ​കുലം കേരള എഫ്സിക്കു ജയം
Wednesday, February 21, 2018 12:57 AM IST
ഗു​​ഡ്ഗാ​​വ്: ഐ ​​ലീ​​ഗ് ഫുട്ബോളി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​ക്ക് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം അ​​ട്ടി​​മ​​റി ജ​യം. ക​​രു​​ത്ത​​രാ​​യ മോ​​ഹ​​ൻ​​ബ​​ഗാ​​നെ​​യും ഈ​​സ്റ്റ് ബം​​ഗാ​​ളി​​നും അ​​ട്ടി​​മ​​റി​​ച്ച​​തി​​നു പി​​ന്നാ​​ലെ ലീ​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ മി​​ന​​ർ​​വ പ​​ഞ്ചാ​​ബി​​നെ​​യും കേ​ര​ള സം​ഘം ത​​ക​​ർ​​ത്തു. പ​​ഞ്ച​​കു​​ള​​യി​​ലെ തൗ ​​ദേ​​വി ലാ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 75-ാം മി​​നി​​റ്റി​​ൽ ഹെ​​ൻ‌​റി ​കി​​സേ​​ക്ക​​യു​​ടെ ഗോ​​ളാ​​ണ് ഗോ​കു​ല​ത്തി​ന് 1-0ന്‍റെ ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

ഗോ​​കു​​ലം 4-5-1 ശൈ​​ലി​​യി​​ൽ നി​​ര​​ന്ന​​പ്പോ​​ൾ കി​​സേ​​ക്ക ഏ​​ക സ്ട്രൈ​​ക്ക​​റാ​​യി. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഗോ​​കു​​ലം ക​​ളി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​മേ​​റ്റെ​​ടു​​ത്തു. 75-ാം മി​​നി​​റ്റി​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ കാ​​ത്തി​​രു​​ന്ന ഗോളെത്തി. മു​​ഹ​​മ്മ​​ദ് സാ​​ല​​ഹ് ഇ​​ട​​തു​​വ​​ശ​​ത്തു​​നി​​ന്നു ന​​ൽ​​കി​​യ പ​​ന്ത് ബോ​​ക്സി​​നു​​ള്ളി​​ൽ​​നി​​ന്ന കി​​സേ​​ക്ക​​യ്ക്കു ല​​ഭി​​ച്ചു. ഹെ​ഡ് ചെ​യ്ത് പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം കൈ​ക്ക​ലാ​ക്കി​യ കി​സേ​ക്ക മി​​ക​​ച്ചൊ​​രു വോ​​ളി​​യി​​ലൂ​​ടെ വ​​ല​​യി​​ലാ​​ക്കി. 1-0ന് ​കേ​ര​ള സം​ഘം മു​ന്നി​ൽ. സ​​മ​​നി​​ല​​യ്ക്കാ​​യി മി​​ന​​ർ​​വ പൊ​​രു​​തി​യെ​ങ്കി​ലും ഗോ​ൾ അ​ക​ന്നു​നി​ന്നു. ജ​​യ​​ത്തോ​​ടെ കേ​ര​ള എ​ഫ്സി സൂ​​പ്പ​​ർ ക​​പ്പി​​നു നേ​​രി​​ട്ടു യോ​​ഗ്യ​​ത നേ​​ടു​​ന്ന​​തി​​നു​​ള്ള അ​​വ​​സ​​ര​​മൊ​​രു​​ക്കി.


15 ക​​ളി​​യി​​ൽ 29 പോ​​യി​​ന്‍റു​​മാ​​യി മി​​ന​​ർ​​വ ര​​ണ്ടാ​​മ​​തും അ​​ത്ര​​ത​​ന്നെ ക​​ളി​​യി​​ൽ 19 പോ​​യി​​ന്‍റു​​മാ​​യി ഗോ​​കു​​ലം ആ​​റാം സ്ഥാ​​ന​​ത്തു​​മാ​​ണ്. 17ക​​ളി​​യി​​ൽ 31 പോ​​യി​​ന്‍റു​​ള്ള നെ​​റോ​​ക്ക​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.