ആ​​യു​​സി​​ന്‍റെ ബ​​ലം; ബൗ​​ള​​റു​​ടെ ത​​ല​​യി​​ൽ​​കൊ​​ണ്ടൊ​​രു സി​​ക്സ്!
ആ​​യു​​സി​​ന്‍റെ ബ​​ലം; ബൗ​​ള​​റു​​ടെ ത​​ല​​യി​​ൽ​​കൊ​​ണ്ടൊ​​രു സി​​ക്സ്!
Thursday, February 22, 2018 1:21 AM IST
ഓ​​ക്‌ല​​ൻ​​ഡ്: ബാ​​റ്റ്സ്മാ​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് വെ​​ടി​​യു​​ണ്ട​​ ക​​ണ​​ക്ക് പാ​​ഞ്ഞ പ​​ന്ത് ബൗ​​ള​​റു​​ടെ ത​​ല​​യി​​ൽ​​കൊ​​ണ്ട് നി​​ലം​​തൊ​​ടാ​​തെ ബൗ​​ണ്ട​​റി ലൈ​​ൻ ക​​ട​​ന്നു! ന്യൂ​​സി​​ല​​ൻ​​ഡി​​ലെ ആ​​ഭ്യ​​ന്ത​​ര മ​​ത്സ​​ര​​മാ​​യ ഫോ​​ഡ് ട്രോ​​ഫി​​യി​​ലാ​​ണ് ഈ ​​അ​​ദ്ഭു​​ത സി​​ക്സ​​ർ പി​​റ​​ന്ന​​ത്. ആ​​യു​​സി​​ന്‍റെ ബ​​ലം​​കൊ​​ണ്ട് ര​​ക്ഷ​​പ്പെ​​ട്ട ബൗ​​ള​​ർ ക​​ന്‍റ​​ർ​​ബ​​റി​​യു​​ടെ ആ​​ൻ​​ഡ്രൂ എ​​ല്ലി​​സും!

ആ​​ൻ​​ഡ്രൂ എ​​ല്ലി​​സി​​ന്‍റെ പ​​ന്ത് ബാ​​റ്റ് ചെ​​യ്ത​​ത് ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ ടെ​​സ്റ്റ് താ​​രം ജീ​​ത് റാ​​വ​​ലാ​​ണ്. ജീ​​തി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് പാ​​ഞ്ഞ പ​​ന്ത് എ​​ല്ലി​​സി​​ന്‍റെ ത​​ല​​യി​​ൽ​​കൊ​​ണ്ടെ​​ങ്കി​​ലും ലോം​​ഗ് ഓ​​ണി​​ലൂ​​ടെ സി​​ക്സ​​ർ ആ​​യി. പ​​ന്ത് ശ​​രി​​ക്ക് ത​​ല​​യി​​ൽ കൊ​​ള്ളാ​​ത്ത​​തി​​നാ​​ലാ​​ണ് എ​​ല്ലി​​സ് ര​​ക്ഷ​​പ്പെ​​ട്ട​​ത്. മ​​റി​​ച്ചാ​​യി​​രു​​ന്നെ​​ങ്കി​​ൽ മ​​റ്റൊ​​രു ക്രി​​ക്ക​​റ്റ് ദു​​ര​​ന്ത​​മാ​​കു​​മാ​​യി​​രു​​ന്നു അ​​ത്. മൈ​​താ​​ന​​ത്തി​​നു പു​​റ​​ത്തു​​വ​​ച്ച് എ​​ല്ലാ പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കും​​ശേ​​ഷം തി​​ര​​ച്ചെ​​ത്തി എ​​ല്ലി​​സ് മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യും ചെ​​യ്തു.

മ​​ത്സ​​ര​​ത്തി​​ൽ ജീ​​ത് 153 പ​​ന്തി​​ൽ​​നി​​ന്ന് 149 റ​​ണ്‍​സ് നേ​​ടി. പ​​ത്ത് ഫോ​​റും നാ​​ല് സി​​ക്സും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.