വിജയം കൈവിടാതെ റ​​യ​​ൽ
വിജയം കൈവിടാതെ റ​​യ​​ൽ
Friday, February 23, 2018 1:03 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലീ​​ഗി​​ൽ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം മൂ​​ന്ന് ഗോ​​ൾ മ​​ട​​ക്കി ലെ​​ഗാ​​ന​​സി​​നെ​​തി​​രേ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന് എ​​വേ ജ​​യം. സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ഇ​​ല്ലാ​​തെ​​യാ​​ണ് റ​​യ​​ൽ ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. സെ​​ർ​​ജി​​യോ റാ​​മോ​​സി​​ന്‍റെ അ​​വ​​സാ​​ന മി​​നി​​റ്റി​​ലെ പെ​​നാ​​ൽ​​റ്റി ഗോ​​ളാ​​ണ് റ​​യ​​ലി​​ന്‍റെ ജ​​യം 3-1ൽ ​​എ​​ത്തി​​ച്ച​​ത്.

യു​​നാ​​യ് ബു​​സ്റ്റി​​ൻ​​സ​​യി​​ലൂ​​ടെ ആ​​റാം മി​​നി​​റ്റി​​ൽ ലെ​​ഗാ​​ന​​സ് മു​​ന്നി​​ൽ ക​​ട​​ന്നു. എ​​ന്നാ​​ൽ, 11-ാം മി​​നി​​റ്റി​​ൽ ലൂ​​കാ​​സ് വ​​സ്ക്വസ് മി​​ക​​ച്ചൊ​​രു ഗോ​​ളി​​ലൂ​​ടെ റ​​യ​​ലി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. 29-ാം മി​​നി​​റ്റി​​ൽ കാ​​സെ​​മി​​റോ​​യി​​ലൂ​​ടെ റ​​യ​​ൽ 2-1ന്‍റെ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. 90-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് റാ​​മോ​​സ് റ​​യ​​ലി​​ന്‍റെ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി.


ജ​​യ​​ത്തോ​​ടെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് റ​​യ​​ൽ എ​​ത്തി. 24 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 48 പോ​​യി​​ന്‍റാ​​ണ് റ​​യ​​ലി​​നു​​ള്ള​​ത്. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 62 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ​​യും 55 പോ​​യി​​ന്‍റു​​മാ​​യി അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡു​​മാ​​ണ് ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.