ടോ​​റ​​സ് അ​​ത്‌​ല​റ്റി​​ക്കോ വി​​ടാ​​നൊ​​രു​​ങ്ങു​​ന്നു
ടോ​​റ​​സ് അ​​ത്‌​ല​റ്റി​​ക്കോ വി​​ടാ​​നൊ​​രു​​ങ്ങു​​ന്നു
Friday, February 23, 2018 1:03 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് താ​​രം ഫെ​​ർ​​ണാ​​ണ്ടോ ടോ​​റ​​സ് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് വി​​ടാ​​നൊ​​രു​​ങ്ങു​​ന്ന​​താ​​യി സൂ​​ച​​ന. ഈ ​​സീ​​സ​​ണോ​​ടെ ടോ​​റ​​സി​​ന്‍റെ ക​​രാ​​ർ അ​​വ​​സാ​​നി​​ക്കും. അ​​ന്‍റോ​ണി​​യെ ഗ്രീ​​സ്മാ​​നെ ടീ​​മി​​ൽ നി​​ർ​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന അ​​ത്ര ശ​​ക്ത​​മാ​​യി ടോ​​റ​​സി​​നെ നി​​ല​​നി​​ർ​​ത്താ​​ൻ ശ്ര​​മി​​ക്കു​​മോ എ​​ന്ന് പ​​രി​​ശീ​​ല​​ക​​ൻ ഡി​​യേ​​ഗോ സി​​മ​​യോ​​ണി​​യോ​​ട് ചോ​​ദി​​ച്ച​​പ്പോ​​ൾ ഇ​​ല്ലെ​​ന്നാ​​യി​​രു​​ന്നു മ​​റു​​പ​​ടി.
ടോ​​റ​​സ് ഈ ​​സീ​​സ​​ണി​​ൽ 27 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​ഞ്ച് ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 45 ക​​ളി​​ക​​ളി​​ൽ 10 ഗോ​​ൾ നേ​​ടി​​യി​​രു​​ന്നു. ഡി​​യേ​​ഗോ കോ​​സ്റ്റ​​യും വി​​റ്റോ​​ലോ​​യും ടീ​​മി​​ൽ എ​​ത്തി​​യ​​തോ​​ടെ ടോ​​റ​​സി​​ന്‍റെ റോ​​ൾ അ​​ത്‌​ല​​റ്റി​​ക്കോ​​യി​​ൽ കു​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.


2001 മു​​ത​​ൽ 2007വ​​രെ അ​​ത്‌​ല​റ്റി​​ക്കോ​​യി​​ലാ​​യി​​രു​​ന്ന ടോ​​റ​​സ് തു​​ട​​ർ​​ന്ന് ലി​​വ​​ർ​​പൂ​​ളി​​ലും ചെ​​ൽ​​സി​​യി​​ലും എ​​സി മി​​ലാ​​നി​​ലും ക​​ളി​​ച്ചു. 2015ലാ​​ണ് തി​​രി​​ച്ച് അ​​ത്‌​ല​റ്റി​​ക്കോ​​യി​​ൽ എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.