യൂ​​റോ​​പ്പ ലീ​​ഗ് ഫുട്ബോൾ : അ​​ത്‌​ല​​റ്റി​​ക്കോ, ആ​​ഴ്സ​​ണ​​ൽ, എ​​സി മി​​ലാ​​ൻ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
യൂ​​റോ​​പ്പ ലീ​​ഗ് ഫുട്ബോൾ : അ​​ത്‌​ല​​റ്റി​​ക്കോ, ആ​​ഴ്സ​​ണ​​ൽ, എ​​സി മി​​ലാ​​ൻ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Saturday, February 24, 2018 12:54 AM IST
ല​​ണ്ട​​ൻ/​​മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ്, ഇം​​ഗ്ല​​ണ്ടി​​ൽ​​നി​​ന്നു​​ള്ള ആ​​ഴ്സ​​ണ​​ൽ, ഇ​​റ്റാ​​ലി​​യ​​ൻ സം​​ഘം എ​​സി മി​​ലാ​​ൻ തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ൾ യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ൾ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ടാംപാ​​ദ മ​​ത്സ​​ര​​ത്തി​​ൽ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 2-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും ആ​​ദ്യ പാ​​ദ​​ത്തി​​ലെ ജ​​യ​​ത്തി​​ന്‍റെ ബ​​ല​​ത്തി​​ലാ​​ണ് ആ​​ഴ്സ​​ണ​​ൽ പ്രീ​​ക്വാ​​ർ​​ട്ട​​ർ ക​​ണ്ട​​ത്.

സ്വീ​​ഡി​​ഷ് ക്ല​​ബ് ഓ​​സ്റ്റ​​ർ​​സ​​ണ്ട്സി​​നോ​​ടാ​​ണ് ര​​ണ്ടാം പാ​​ദ മ​​ത്സ​​ര​​ത്തി​​ൽ ആ​​ഴ്സ​​ണ​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. സ്വീ​​ഡ​​നി​​ൽ​​വ​​ച്ച് ന​​ട​​ന്ന ആ​​ദ്യ പാ​​ദ​​ത്തി​​ൽ ഗ​​ണ്ണേ​​ഴ്സ് 3-0നു ​​വി​​ജ​​യി​​ച്ചി​​രു​​ന്നു. ഇ​​രു പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 4-2ന്‍റെ മു​​ൻ​​തൂ​​ക്ക​​ത്തോ​​ടെ ആ​​ഴ്സ​​ണ​​ൽ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റു​​ക​​യും ചെ​​യ്തു. ഓ​​സ്റ്റ​​ർ​​സ​​ണ്ട്സി​​നാ​​യി ഹൊ​​സ​​ൻ ആ​​യി​​ഷ് (22 മി​​നി​​റ്റ്), കെ​​ൻ സെ​​മ (23 മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. 47-ാം മി​​നി​​റ്റി​​ൽ സീ​​ഡ് കൊ​​ലാ​​സി​​നാ​​കി​​ലൂ​​ടെ ആ​​ഴ്സ​​ണ​​ൽ ഒ​​രു ഗോ​​ൾ മ​​ട​​ക്കി.


കെ​​വി​​ൻ ഗെ​​മീ​​റോ ഏ​​ഴാം മി​​നി​​റ്റി​​ൽ നേ​​ടി​​യ ഗോ​​ളി​​ൽ ര​​ണ്ടാം പാ​​ദ​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 1-0ന് ​​ഡെന്മാ​​ർ​​ക്കി​​ൽ​​നി​​ന്നു​​ള്ള എ​​ഫ്സി കോ​​പ്പ​​ൻ​​ഹെ​​ഗ​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഇ​​തോ​​ടെ ഇ​​രു പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 5-1ന്‍റെ ജ​​യ​​ത്തോ​​ടെ സ്പാ​​നി​​ഷ് ക്ല​​ബ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു.

ര​​ണ്ടാം പാ​​ദ​​ത്തി​​ൽ ബ​​ൾ​​ഗേ​​റി​​യ​​ൻ ക്ല​​ബ് ലു​​ഡൊ​​ഗോ​​റെ​​റ്റ്സി​​നെ​​തി​​രേ 1-0നു​​ ജ​​യി​​ച്ചാ​​ണ് എ​​സി മി​​ലാ​​ൻ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. ആ​​ദ്യ പാ​​ദ​​ത്തി​​ൽ 3-0ന് ​​ഇ​​റ്റാ​​ലി​​യ​​ൻ സം​​ഘം ജ​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.