ഇന്ത്യയ്ക്ക് മിന്നും ജയം; ട്വന്‍റി-20യിലും പരമ്പര നേട്ടം
Sunday, February 25, 2018 1:36 AM IST
കേപ്ടൗൺ: കുട്ടിക്രിക്കറ്റിന്‍റെ ആവേശം മുഴുവൻ നിറഞ്ഞ വിധിനിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഏഴ് റൺ‌സിന് ആതിഥേയരെ കെട്ടുകെട്ടിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റിന് 172, ദ.ആഫ്രിക്ക- 20 ഓവറിൽ ആറ് വിക്കറ്റിന് 165.സുരേഷ് റെയ്നയാണ് മാൻ ഓഫ് ദ മാച്ച്.

173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർബോർഡിൽ പത്ത് റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ റീസ ഹെൻട്രിക്സിനെ (7) നഷ്ടമായി. പിന്നാലെയെത്തിയ നായകൻ ഡുമിനിയുമായി ചേർന്ന് ഡേവിഡ് മില്ലർ രക്ഷാപ്രവർ‌ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോർ 45ൽ നിൽക്കെ മില്ലറും മടങ്ങി. 24 റൺസായിരുന്നു മില്ലറുടെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിലെ ഹാറോ ഹെൻട്രിച്ച് ക്ലാസനെ ഒരറ്റതത് കാഴ്ചക്കാരനായി നിർത്തി ഡുമിനി ബാറ്റിംഗിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. സ്കോർ 79ൽ നിൽക്കെ താളം കണ്ടെത്താൻ വിഷമിച്ച ക്ലാസനും മടങ്ങി. ഹർദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്.

ഇതിനിടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്കൻ നായകൻ അർധശതകം തികച്ചു. എന്നാൽ ഇതിനു പിന്നാലെ താക്കൂറിന്‍റെ പന്തിൽ കൂറ്റൻ അടിക്കു മുതിർന്ന ഡുമിനിയെ നായകൻ രോഹിത് ശർമ പിടിച്ചുപുറത്താക്കി. പിന്നാലെയെത്തിയ ക്രിസ് മോറിസിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ബുംറയുടെ വേഗമേറിയ പന്ത് പ്രതിരോധിക്കാനാവാതെ മോറിസ് ക്്ലീൻ ബൗൾഡ്. ഇന്ത്യൻ ക്യാംപ് വിജയം സ്വപ്നം കണ്ട നിമിഷമായിരുന്നു അത്. എന്നാൽ, വിജയംതീരം തൊട്ടടുത്തെത്തിയെന്ന് ആശ്വസിച്ചിരിക്കെയാണ് ക്രിസ്റ്റ്യൻ യോങ്കർ എന്ന അരങ്ങേറ്റക്കാരൻ നീലപ്പടയ്ക്കെതിരെ കൊടുങ്കാറ്റയത്. നേരിട്ട ബൗളർമാരെയെല്ലാം യോങ്കർ അടിച്ചോടിച്ചു. നാല്പപതുവാരയ്ക്കകത്തു നിന്ന ഫീൽഡർമാരെയെല്ലാവരെയുംതന്നെ ബൗണ്ടറിലൈനിന് സമീപത്തേക്ക് ഇറക്കി നിർത്തേണ്ട അവസ്ഥയായിരുന്നു നായകൻ രോഹിത് ശർമയ്ക്ക്.

കൈയിലൊതുങ്ങിയെന്ന് കരുതിയ മത്സരവും പരമ്പരയും കൈവിട്ടേക്കുമെന്ന് ഭീതി ഇന്ത്യൻ ക്യാംപിലും ആരാധകരുടെ മുഖത്തും നിഴലിച്ചു. താക്കൂർ എറിഞ്ഞ 18ാം ഓവറിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 18 റൺസാണ് യോങ്കർ വാരിക്കൂട്ടിയത്. കഴിഞ്ഞ മത്സരത്തിലെ യുസ്വേന്ദ്ര ചാഹലിന്‍റെ റൺമഴ പെയ്ത ഓവറിനെ ഓർമിപ്പിക്കും വിധമായിരുന്നു ഈ ഓവർ. 19ാം ഓവർ എറിഞ്ഞ ബുംറയ്ക്കും കിട്ടി ആവശ്യത്തിന് തല്ല. 16 റൺസാണ് ഈ ഓവറിൽ പിറന്നത്. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 18 റൺസ്. യോങ്കർ മിന്നും ഫോമിൽ നിൽക്കെ മത്സരഫലം പ്രവചനാതീതമായി തുടർ‌ന്നു. എന്നാൽ, ഈ ഓവറിൽ 11 റൺസ് മാത്രമാണ് ആതിഥേയർക്ക് നേടാനായത്. അങ്ങനെ മത്സരവിജയവും പരമ്പരയും ഇന്ത്യയുടെ കൈപ്പടിയിൽ.


നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശി​ഖ​ർ ധ​വാ​ൻ(47), സു​രേ​ഷ് റെ​യ്ന(43) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ടോ​സ് ഭാ​ഗ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി​രു​ന്നെങ്കിലും നാ​യ​ക​ൻ ജെ.​പി.​ഡു​മി​നി ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യും ചെ​യ്തു. നാ​യ​ക​ന്‍റെ റോ​ളി​ൽ ഓ​പ്പ​ണിം​ഗി​ന് ഇ​റ​ങ്ങി​യ രോ​ഹി​ത് ശ​ർ​മ(11) ആ​ദ്യം പു​റ​ത്താ​യി. ഇ​തി​നു​ശേ​ഷ​മെ​ത്തി​യ സു​രേ​ഷ് റെ​യ്ന സി​ക്സ​റു​മാ​യാ​ണ് തു​ട​ങ്ങി​യ​ത്. ശേ​ഷം ഒ​ര​റ്റ​ത്ത് റെ​യ്ന മി​ക​ച്ച ഷോ​ട്ടു​ക​ളു​മാ​യി ക​ളം​നി​റ​ഞ്ഞ​പ്പോ​ൾ ധ​വാ​ന് ബൗ​ണ്ട​റി​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

സ്കോ​ർ 79ൽ ​റെ​യ്ന വീ​ണു. ത​ബ്ര​യ്സ് ഷം​സി​യു​ടെ പ​ന്തി​ൽ ബെ​ഹാ​ർ​ദീ​ൻ പി​ട​ച്ചാ​ണ് റെ​യ്ന മ​ട​ങ്ങി​യ​ത്. അ​ഞ്ചു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റും റെ​യ്ന പാ​യി​ച്ചു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ മ​നീ​ഷ് പാ​ണ്ഡെ(13) അ​ധി​ക​നേ​രം ക്രീ​സി​ൽ ചെ​ല​വ​ഴി​ച്ചി​ല്ല. സ്കോ​ർ 126ൽ ​ധ​വാ​നും മ​ട​ങ്ങി. മൂ​ന്നു ബൗ​ണ്ട​റി​ക​ൾ മാ​ത്ര​മാ​ണ് 40 പ​ന്തു​ക​ൾ നീ​ണ്ട ഇ​ന്നിം​ഗ്സി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ധോ​ണി(11 പ​ന്തി​ൽ 12), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(17 പ​ന്തി​ൽ 21), ദി​നേ​ശ് കാ​ർ​ത്തി​ക്( അ​ഞ്ചു പ​ന്തി​ൽ 13) എ​ന്നി​വ​ർ സ്കോ​ർ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പു​റ​ത്താ​യി. അ​ക്സ​ർ പ​ട്ടേ​ൽ(1), ഭു​വ​നേ​ശ്വ​ർ കു​മാ​ർ(3) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു.