ന്യൂ​സി​ല​ന്‍ഡി​നു ജ​യം
ന്യൂ​സി​ല​ന്‍ഡി​നു ജ​യം
Monday, February 26, 2018 12:54 AM IST
ഹാ​മി​ല്‍ട്ട​ണ്‍: റോ​സ് ടെ​യ്‌​ല​റു​ടെ 18-ാം ഏ​ക​ദി​ന സെ​ഞ്ചു​റിയു​ടെ മി​ക​വി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ ന്യൂ​സി​ലാ​ന്‍ഡി​ന് മൂ​ന്ന് വി​ക്ക​റ്റ് ജ​യം. ജ​യ​ത്തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ന്യൂ​സി​ല​ന്‍ഡ് മു​ന്നി​ലെ​ത്തി. ടെ​യ്‌​ല​ര്‍ (113), ടോം ​ലാ​ഥം (79), മി​ച്ച​ല്‍ സാ​ന്‍റ്‌​ന​ര്‍ (45 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ന്യൂ​സി​ല​ന്‍ഡി​നു ജ​യ​മൊ​രു​ക്കി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്യേ​ണ്ടി വ​ന്ന ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റി​ന് 284 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ കി​വീ​സ് നാ​ല് പ​ന്തു​ക​ള്‍ ശേ​ഷി​ക്കെ 287 റൺ‌സ് നേ​ടി വി​ജ​യം സ്വ​ന്ത​മാ​ക്കി.

ജോ​സ് ബ​ട്‌​ല​ര്‍ (79), ജോ ​റൂ​ട്ട് (71), ജേ​സ​ണ്‍ റോ​യ് (49), മോ​യി​ന്‍ അ​ലി (28) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്‌​കോ​ര്‍ ന​ല്കി​യ​ത്. ന്യൂ​സി​ല​ന്‍ഡി​നു വേ​ണ്ടി ട്രെ​ന്‍റ് ബോ​ള്‍ട്ട്, മി​ച്ച​ല്‍ സാ​ന്‍റ്ന​ര്‍, ഇ​ഷ് സോ​ധി എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി.


മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ന്‍ഡി​ന്‍റെ തു​ട​ക്കം പ​ത​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു. 27 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നിടെ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ ന്യൂ​സി​ല​ന്‍ഡി​നു ടെ​യ്‌​ല​ര്‍-​ലാ​ഥം കൂ​ട്ടു​കെ​ട്ടി​ന്‍റെ 178 റ​ണ്‍സാ​ണ് വി​ജ​യ​ത്തി​നു​ള്ള അ​ടി​ത്ത​റ​പാ​കി​യ​ത്. 116 പ​ന്തി​ല്‍ 113 റ​ണ്‍സ് എ​ടു​ത്ത ടെ​യ്‌​ല​ര്‍ 12 ഫോ​ര്‍ നേ​ടി. ഇം​ഗ്ല​ണ്ടി​നുവേ​ണ്ടി ബെ​ന്‍ സ്റ്റോ​ക്ക്സ്, ക്രി​സ് വോ​ക്ക്സ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.