ജോ​​ക്കോ​​വി​​ച്ചിനെ അട്ടിമറിച്ചു
Tuesday, March 13, 2018 1:33 AM IST
ഇ​​ന്ത്യ​​ൻ​​വെ​​ൽ​​സ്: പ​​രി​​ക്കി​​നു​​ശേ​​ഷം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ് തോ​​ൽ​​വി​​യോ​​ടെ. ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സി​​ന്‍റെ ര​​ണ്ടാം റൗ​​ണ്ടി​​ൽ ജോ​​ക്കോ​​വി​​ച്ച് പു​​റ​​ത്താ​​യി. ജോ​​ക്കോ​​വി​​ച്ചി​​നൊ​​പ്പം അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വും ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.

അ​തേ​സ​മ​യം, ലോ​​ക ഒ​​ന്നാം ന​​ന്പ​​റും നി​​ല​​വി​​ലെ ചാ​​ന്പ്യ​​നു​​മാ​​യ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി. ജോ​​ക്കോ​​വി​​ച്ചി​​നെ ജ​​പ്പാ​​ന്‍റെ ടാ​​രോ ഡാ​​നി​​യ​​ൽ 7-6, 4-6, 6-1നും ​​സ്വ​​രേ​​വി​​നെ ജോ​​വോ സോ​​സ 7-5, 5-7, 6-4നും ​​പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​​റാം ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് കി​​രീ​​ടം തേ​​ടു​​ന്ന ഫെ​​ഡ​​റ​​ർ 6-3, 7-6ന് ​​ഫെ​​ഡ​​റി​​കോ ഡെ​​ൽ​​ബോ​​ണി​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മറ്റു മത്സരങ്ങളിൽ സി​​ലി​​ച്ച് 7-5, 6-3നു ​മാ​​ർ​​ട്ടോ​​ൻ ഫു​​സോ​​വി​​സി​​നെ​​യും ഡെ​​ൽ​പൊ​​ട്രോ 6-2, 6-1ന് ​​അ​​ല​​ക്സ് ഡി ​​മി​​നോ​​റി​​നെ​​യും കീഴടക്കി.