ഗോ​​ള​​നു​​വ​​ദി​​ച്ചി​​ല്ല, മു​​ത​​ലാ​​ളി തോ​​ക്കു​​മാ​​യി മൈ​​താ​​ന​​ത്ത്!
ഗോ​​ള​​നു​​വ​​ദി​​ച്ചി​​ല്ല, മു​​ത​​ലാ​​ളി തോ​​ക്കു​​മാ​​യി മൈ​​താ​​ന​​ത്ത്!
Tuesday, March 13, 2018 1:36 AM IST
തെ​​സ​​ലോ​​ണി​​ക്കി: ഗ്രീ​​ക്ക് ഫു​​ട്ബോ​​ൾ ലീ​​ഗി​​ൽ വീ​​ണ്ടും ക​​യ്യാ​​ങ്ക​​ളി. പി​​എ​​ഒ​​കെ എ​​ഫ്സി തെ​​സ​​ലോ​​ണിക്കി-​​എ​​ഇ​​കെ ഏ​​ഥ​​ൻ​​സ് എ​​ഫ്സി പോ​​രാ​​ട്ട​​ത്തി​​ന്‍റെ 90-ാം മി​​നി​​റ്റി​​ലാ​​ണ് സം​​ഭ​​വം. ആ​​തി​​ഥേ​​യ​​രാ​​യ തെ​​സ​​ലോ​​ണിക്കി​​യു​​ടെ പ്ര​​തി​​രോ​​ധ​​താ​​രം ഫെ​​ർ​​ണാ​​ണ്ടോ വ​​റേ​​ല​​യു​​ടെ ഗോ​​ൾ റ​​ഫ​​റി ഓ​​ഫ് സൈ​​ഡ് വി​​ളി​​ച്ചു.

എ​​ന്നാ​​ൽ, തെ​​സ​​ലോ​​ണി​​ക്കി താ​​ര​​ങ്ങ​​ൾ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ത്തി. ഇ​​തി​​നി​​ടെ പി​​എ​​ഒ​​കെ​​യു​​ടെ റ​​ഷ്യ​​ൻ മു​​ത​​ലാ​​ളി​​യാ​​യ ഇ​​വാ​​ൻ സാ​​വി​​ഡി​​സ് അം​​ഗ​​ര​​ക്ഷ​​ക​​രോ​​ടൊ​​പ്പം മൈ​​താ​​ന​​ത്തേ​​ക്കി​​റ​​ങ്ങി. റ​​ഫ​​റി​​ക്കു​​നേ​​രെ പാ​​ഞ്ഞ​​ടു​​ത്ത് “നി​​ങ്ങ​​ൾ തീ​​ർ​​ന്നെ​​ന്ന് കൂ​​ട്ടി​​ക്കോ’’ എ​​ന്ന് ഭീ​​ഷ​​ണി​​യു​​യ​​ർ​​ത്തി. അ​​ര​​യി​​ൽ തോ​​ക്കു​​മാ​​യിട്ടാണു സാ​​വി​​ഡി​​സ് മൈ​​താ​​ന​​ത്തി​​റ​​ങ്ങി​​യ​​ത്. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് എ​​ഇ​​കെ താ​​ര​​ങ്ങ​​ൾ മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ച് മൈ​​താ​​നം​​വി​​ട്ടു.


മൈ​​താ​​ന​​ത്ത് തോ​​ക്കു​​മാ​​യി ഇ​​റ​​ങ്ങി​​യ സാ​​വി​​ഡി​​സി​​നെ​​തി​​രേ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. ഗ്രീ​​ക്ക് പോ​​ലീ​​സ് ഇ​​യാ​​ൾ​​ക്കെ​​തി​​രേ അ​​റ​​സ്റ്റ് വാ​​റ​​ണ്ട് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​യാ​​ൾ​​ക്ക് തോ​​ക്ക് ലൈ​​സ​​ൻ​​സ് ഉ​​ണ്ടെ​​ന്ന് പോ​​ലീ​​സിന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ തെ​​ളി​​ഞ്ഞി​​ട്ടു​​ണ്ട്.
എ​​ഇ​​കെ താ​​ര​​ങ്ങ​​ളാ​​ണ് റ​​ഷ്യ​​ൻ പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗം​​കൂ​​ടി​​യാ​​യ ബി​​സി​​ന​​സ് വ​​ന്പ​​നാ​​യ സാ​​വി​​ഡി​​സി​​നെ​​തി​​രേ പ​​രാ​​തി​​പ്പെ​​ട്ട​​ത്. റ​​ഷ്യ​​യി​​ലെ അ​​തി​​സ​​ന്പ​​ന്ന​​രി​​ൽ ഒ​​രാ​​ളാ​​യ സാ​​വി​​ഡി​​സ് പ്ര​​സി​​ഡ​​ന്‍റ് വ്ളാ​​ദി​​മി​​ർ പു​​ടി​​ന്‍റെ അ​​ടു​​ത്ത സു​​ഹൃ​​ത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.