24 മ​​ണി​​ക്കൂ​​റി​​ൽ വിറ്റഴിഞ്ഞ​​ത് മൂ​​ന്ന​​ര​​ല​​ക്ഷം ടി​​ക്ക​​റ്റ്!
24 മ​​ണി​​ക്കൂ​​റി​​ൽ വിറ്റഴിഞ്ഞ​​ത്  മൂ​​ന്ന​​ര​​ല​​ക്ഷം ടി​​ക്ക​​റ്റ്!
Thursday, March 15, 2018 1:58 AM IST
റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള ടി​​ക്ക​​റ്റ് ചൂ​​ട​​പ്പം​​പോ​​ലെ വി​​റ്റ​​ഴി​​ഞ്ഞ​​താ​​യി ഫി​​ഫ. ഫി​​ഫ​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റ് ലി​​ങ്ക്‌വ​​ഴി ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ കോ​​ണു​​ക​​ളി​​ലെ കാ​​ൽ​​പ്പ​​ന്തു​​ക​​ളി ആ​​രാ​​ധ​​ക​​ർ 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത് 3,56,700 ടി​​ക്ക​​റ്റു​​ക​​ൾ.

റ​​ഷ്യ​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്കാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം ടി​​ക്ക​​റ്റ് അ​​നു​​വ​​ദി​​ച്ച​​ത്. 1,97,036 ടി​​ക്ക​​റ്റു​​ക​​ൾ റ​​ഷ്യ​​ൻ ആ​​രാ​​ധ​​ക​​ർ സ്വ​​ന്ത​​മാ​​ക്കി. ഏ​​റ്റ​​വും അ​​ധി​​കം ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​തി​​ൽ ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​ർ ആ​​ദ്യ പ​​ത്തി​​ൽ എ​​ത്തി. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് 4,166 ഫു​​ട്ബോ​​ൾ പ്രേ​​മി​​ക​​ളാ​​ണ് ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.


14,845 ടി​​ക്ക​​റ്റു​​ക​​ളു​​മാ​​യി അ​​മേ​​രി​​ക്ക​​ൻ ആ​​രാ​​ധ​​ക​​ർ ര​​ണ്ടാ​​മ​​തെ​​ത്തി. അ​​ർ​​ജ​​ന്‍റീ​​ന (14,564), കൊ​​ളം​​ബി​​യ (13,994), മെ​​ക്സി​​ക്കോ (13,505), ബ്ര​​സീ​​ൽ (9,691), പെ​​റു (9,493), ഓ​​സ്ട്രേ​​ലി​​യ (5,500), ജ​​ർ​​മ​​നി (5,476), ചൈ​​ന (5,459) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ് ടി​​ക്ക​​റ്റ് നേ​​ടി​​യ​​തി​​ൽ ആ​​ദ്യ ഒ​​ന്പ​​ത് സ്ഥാ​​ന​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.