മെ​സി​യെ പ്ര​കീ​ർ​ത്തി​ച്ച് അ​ന്‍റോ​ണി​യോ കോ​ന്‍റ
Friday, March 16, 2018 1:02 AM IST
ല​ണ്ട​ൻ: ബാ​ഴ്സ​ലോ​ണ താ​രം ല​യ​ണ​ൽ മെ​സി​യെ പു​ക​ഴ്ത്തി ചെ​ൽ​സി പ​രി​ശീ​ല​ക​ൻ അ​ന്‍റോ​ണി​യോ കോ​ന്‍റ. മെ​സി​യെ​പ്പോ​ലെ​യു​ള്ള ക​ളി​ക്കാ​ർ 50 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്ര​മേ പി​റ​ക്കൂ എ​ന്ന് കോ​ന്‍റ പ​റ​ഞ്ഞു. ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ര​ണ്ടാം​പാ​ദ പ്രീ​ക്വാ​ർ​ട്ട​റി​ൽ ചെ​ൽ​സി​ക്കെ​തി​രേ മെ​സി പു​റ​ത്തെ​ടു​ത്ത മി​ക​വി​നെ​യാ​ണ് കോ​ന്‍റ പു​ക​ഴ്ത്തി​യ​ത്. മെ​സി​യെ പു​ക​ഴ്ത്താ​ൻ അ​വ​സ​രം കി​ട്ടി​യാ​ൽ അ​തി​നെ സൂ​പ്പ​ർ, സൂ​പ്പ​ർ, സൂ​പ്പ​ർ ടോ​പ് പ്ലെ​യ​ർ എ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളൂവെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ളി​ഗ​തി മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​വു​ള്ള താ​ര​മാ​ണ് മെ​സി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.