ഫ്ര​​ഞ്ച് ടീമിന്‍റെ ജ​​ഴ്സി പു​​റ​​ത്ത​​ിറക്കി
ഫ്ര​​ഞ്ച് ടീമിന്‍റെ ജ​​ഴ്സി പു​​റ​​ത്ത​​ിറക്കി
Friday, March 16, 2018 1:03 AM IST
പാരീസ്: ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നു​​ള്ള ഫ്ര​​ഞ്ച് ടീ​​മി​​ന്‍റെ ജ​​ഴ്സി പു​​റ​​ത്തി​​റ​​ക്കി. നൈ​​ക്കി​​യാ​​ണ് ജ​​ഴ്സി നി​​ർ​​മാ​​താ​​ക്ക​​ൾ. ഇ​​ന്ന​​ലെ​​യാ​​ണ് നൈ​​ക്കി എ​​വേ ഹോം ​​ജ​​ഴ്സി​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ, ര​​ണ്ട് ദി​​വ​​സം മു​​ന്പ്ത​​ന്നെ ജ​​ഴ്സി​​യു​​ടെ ഡി​​സൈ​​ൻ ചോ​​ർ​​ന്നി​​രു​​ന്നു.

നീ​​ല ജ​​ഴ്സി​​യും വെ​​ള്ള ഷോ​​ട്സും ചു​​വ​​ന്ന സോ​​ക്സും അ​​ണി​​ഞ്ഞാ​​ണ് ഇ​​ത്ത​​വ​​ണ ഫ്ര​​ഞ്ച് ടീം ​​റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ക. എ​​വേ ജ​​ഴ്സി വെ​​ള്ള​​യും ഷോ​​ട്ട്സ് നീ​​ല​​യു​​മാ​​യി​​രി​​ക്കും.
ഗ്രൂ​​പ്പ് സി​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ, ഡെ​ന്മാ​​ർ​​ക്ക്, പെ​​റു എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ് ഫ്രാ​​ൻ​​സ്. ജൂ​​ണ്‍ 16ന് ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഫ്രാ​​ൻ​​സി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.


അ​​തേ​​സ​​മ​​യം, ഫ്രാ​​ൻ​​സി​​ന്‍റെ അ​​ടു​​ത്ത ര​​ണ്ട് സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ടീ​​മി​​നെ ദി​​ദി​​യെ ദേ​​ഷാം​​പ് പ്ര​​ഖ്യാ​​പി​​ച്ചു. പ്ര​​തി​​രോ​​ധ താ​​രം ലൂ​​ക്കാ​​സ് ഹെ​​ർ​​നാ​​ൻ​​ഡ്സി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ് ദേ​​ഷാം​​പി​​ന്‍റെ അ​​പ്ര​​തീ​​ക്ഷി​​ത നീ​​ക്കം. 24ന് ​​കൊ​​ളം​​ബി​​യ​​യ്ക്കെ​​തി​​രേ​​യും 27ന് ​​റ​​ഷ്യ​​ക്കെ​​തി​​രേ​​യു​​മാ​​ണ് ഫ്രാ​​ൻ​​സി​​ന്‍റെ അ​​ടു​​ത്ത ര​​ണ്ട് സൗ​​ഹൃ​​ദ​​ങ്ങ​​ൾ.

ലോ​​ക​​ഫു​​ട്ബോ​​ളി​​ലെ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​യ ഒ​​രു​​പി​​ടി യു​​വ​​താ​​ര​​ങ്ങ​​ൾ ഒ​​ന്നി​​ക്കു​​ന്ന​​താ​​ണ് ഫ്ര​​ഞ്ച് ടീം. ​​ഡെം​​ബ​​ലെ, എം​​ബാ​​പെ, ഗ്രീ​​സ്മാ​​ൻ, പോ​​ഗ്ബ, റ​​ബി​​യോ​​ട്, ബെ​​ൻ യെ​​ഡ്ഡ​​ർ തു​​ട​​ങ്ങി​​യ​​വ​​രൊ​​ന്നി​​ക്കു​​ന്ന​​താ​​ണ് ഫ്ര​​ഞ്ച് നി​​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.