മെ​​സി @ 100
Friday, March 16, 2018 1:05 AM IST
ബാ​​ഴ്സ​​ലോ​​ണ/​​ഈ​​സ്താം​​ബു​​ൾ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി 100 ഗോ​​ൾ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലി​​ൽ. മെ​​സി ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ ര​​ണ്ടാം പാ​​ദ​ മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ലീ​ഷ് ക്ല​​ബ് ചെ​​ൽ​​സി​​യെ ​ബാ​​ഴ്സ​​ലോ​​ണ 3-0നു ​​കീ​​ഴ​​ട​​ക്കി. ചെ​​ൽ​​സി​​യു​​ടെ ത​​ട്ട​​ക​​മാ​​യ സ്റ്റാം​​ഫോ​​ർ​​ഡ് ബ്രി​​ഡ്ജി​​ൽ ന​​ട​​ന്ന ആ​​ദ്യ പാ​​ദ​​ത്തി​​ൽ 1-1 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു ഫ​​ലം. ഇ​​തോ​​ടെ 4-1ന്‍റെ ജ​​യ​​വു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. മൂ​​ന്ന്, 63 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ൾ. 20-ാം മി​​നി​​റ്റി​​ൽ ഒ​​സം​​നെ ഡെം​​ബ​​ലെ​​യാ​​യി​​രു​​ന്നു ബാ​​ഴ്സ​​യു​​ടെ മ​​റ്റൊ​​രു ഗോ​​ൾ നേ​​ട്ട​​ക്കാ​​ര​​ൻ.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ജ​​ർ​​മ​​ൻ വ​​ന്പ​​നാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് തു​​ർ​​ക്കി​​യി​​ൽ​​നി​​ന്നു​​ള്ള ബെ​​സി​​ക്റ്റാ​​സി​​നെ ഇ​​രു പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 8-1നു ​​കീ​​ഴ​​ട​​ക്കി ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.

മി​​ന്ന​​ൽ ഗോ​​ളു​​മാ​​യി മെ​​സി

ചെ​​ൽ​​സി​​ക്കെ​​തി​​രാ​​യ ര​​ണ്ടാം പാ​​ദ പോ​​രാ​​ട്ട​​ത്തി​​ൽ മെ​​സി ര​​ണ്ട് നേ​​ട്ട​​ങ്ങ​​ളാ​​ണ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഒ​​ന്ന്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ത​​ന്‍റെ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ലു​​ള്ള ഗോ​​ൾ നേ​​ടി. ര​​ണ്ട്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ 100 ഗോ​​ൾ എ​​ന്ന നേ​​ട്ട​​ത്തി​​ലെ​​ത്തി.

മ​​ത്സ​​രം തു​​ട​​ങ്ങി ര​​ണ്ട് മി​​നി​​റ്റും എ​​ട്ട് സെ​​ക്ക​​ൻ​​ഡു​​മാ​​യ​​പ്പോ​​ഴാ​​ണ് മെ​​സി​​യു​​ടെ ആ​​ദ്യ ഗോ​​ളെ​​ത്തി​​യ​​ത്. നാ​​രോ ആം​​ഗി​​ളി​​ൽ​​നി​​ന്ന് മെ​​സി തൊ​​ടു​​ത്ത ഗ്രൗ​​ണ്ട് ഷോ​​ട്ട് ചെ​​ൽ​​സി ഗോ​​ളി കോ​​ട്ടോ​​റി​​യ​​സി​​നെ കീ​​ഴ​​ട​​ക്കി വ​​ല​​യി​​ൽ. മെ​​സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ നേ​​ടു​​ന്ന ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ ഗോ​​ളാ​​യി​​രു​​ന്നു അ​​ത്. 63-ാം മി​​നി​​റ്റി​​ൽ മെ​​സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ത​​ന്‍റെ 100-ാം ഗോ​​ൾ തി​​ക​​ച്ചു. ലൂ​​യി​​സ് സു​​വാ​​ര​​സി​​ന്‍റെ പാ​​സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ൾ. 123-ാം മ​​ത്സ​​ര​​ത്തി​​ലാ​​ണ് മെ​​സി 100 ഗോ​​ൾ തി​​ക​​ച്ച​​ത്. റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യാ​​ണ് മെ​​സി​​ക്ക് മു​​ന്നി​​ലു​​ള്ള ഏ​​ക താ​​രം.


ച​​ട​​ങ്ങ് തീ​​ർ​​ത്ത് ബ​​യേ​​ണ്‍

ര​​ണ്ടാം പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​ർ ബ​​യേ​​ണി​​ന് ച​​ട​​ങ്ങ് തീ​​ർ​​ക്ക​​ൽ​​മാ​​ത്ര​​മാ​​യി​​രു​​ന്നു. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​ ന​​ട​​ന്ന ആ​​ദ്യ പാ​​ദ​​ത്തി​​ൽ 5-0നു ​​വി​​ജി​​ച്ച ബ​​യേ​​ണ്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ലും തു​​ർ​​ക്കി ക്ല​​ബി​​നെ​​തി​​രേ അ​​പ്ര​​മാ​​ദി​​ത്തം കാ​​ത്തു​​സൂ​​ക്ഷി​​ച്ചു. തി​​യാ​​ഗോ അ​​ൽ​​കാ​​ൻ​​ട്ര (18-ാം മി​​നി​​റ്റ്), ഗോ​​ക്ഹാ​​ൻ ഗൗ​​നു​​ൾ (46-ാം മി​​നി​​റ്റ് -സെ​​ൽ​​ഫ് ഗോ​​ൾ), സാ​​ൻ​​ട്രോ വാ​​ഗ്ന​​ർ (84ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ബെ​​സി​​ക്റ്റാ​​സി​​ന്‍റെ വ​​ല​​യി​​ൽ പ​​ന്ത് നി​​ക്ഷേ​​പി​​ച്ച​​ത്. 59-ാം മി​​നി​​റ്റി​​ൽ വാ​​ഗ്ന​​ർ ലൗ ​​ആ​​ണ് ബെ​​സി​​ക്റ്റ​​സി​​ന്‍റെ ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി​​യ​​ത്.


ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഗോ​​ൾ വേ​​ട്ട​​ക്കാ​​ർ

(താ​​രം, ക​​ളി, ഗോ​​ൾ ക്ര​​മ​​ത്തി​​ൽ)
ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ 148 117
ല​​യ​​ണ​​ൽ മെ​​സി 123 100
റൗ​​ൾ ഗോ​​ണ്‍​സാ​​ല​​സ് 142 71
റൂ​​ഡ് വാ​​ൻ നെ​​സ്റ്റ​​ൽ​​റൂ​​യ് 73 56
ക​​രിം ബെ​​ൻ​​സെ​​മ 100 53