ലി​​വ​​ർ​​പൂ​​ളി​​ന് എ​​തി​​രാ​​ളി സി​​റ്റി
Saturday, March 17, 2018 1:20 AM IST
ല​​ണ്ട​​ൻ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ലൈ​​ന​​പ്പ് വ്യ​​ക്ത​​മാ​​യി. ഇ​​ന്ന​​ലെ ന​​ട​​ന്ന ന​​റു​​ക്കെ​​ടു​​പ്പി​​ലാ​​ണ് എ​​തി​​രാ​​ളി​​ക​​ളെ നി​​ശ്ച​​യി​​ച്ച​​ത്. ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ടീ​​മു​​ക​​ളാ​​യ ലി​​വ​​ർ​​പൂ​​ളും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും ത​​മ്മി​​ലാ​​ണ് ഒ​​രു പോ​​രാ​​ട്ടം. ഇ​​പി​​എ​​ലി​​ൽ കി​​രീ​​ട​​ത്തോ​​ട​​ടു​​ക്കു​​ന്ന സി​​റ്റി​​യും നാ​​ലാം സ്ഥാ​​ന​​ത്തു​​ള്ള ലി​​വ​​ർ​​പൂ​​ളും ത​​മ്മി​​ൽ ആ​​ദ്യ​​പാ​​ദ ക്വാ​​ർ​​ട്ട​​ർ ചെ​​ന്പ​​ട​​യു​​ടെ ത​​ട്ട​​ക​​ത്തി​​ൽ ഏ​​പ്രി​​ൽ നാ​​ലി​​നാ​​ണ്. ര​​ണ്ടാം പാ​​ദം ഏ​​പ്രി​​ൽ പ​​ത്തി​​നു ന​​ട​​ക്കും.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ യു​​വ​​ന്‍റ​​സും റ​​യ​​ൽ മാ​​ഡ്രി​​ഡും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു പോ​​രാ​​ട്ടം. ഏ​​പ്രി​​ൽ മൂ​​ന്നി​​ന് യു​​വ​​ന്‍റ​​സി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ ആ​​ദ്യ പാ​​ദ​​വും 11ന് ​​റ​​യ​​ലി​​ന്‍റെ മൈ​​താ​​ന​​ത്ത് ര​​ണ്ടാം പാ​​ദ​​വും ന​​ട​​ക്കും.


ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ എ​​തി​​രാ​​ളി എ​​എ​​സ് റോ​​മ​​യാ​​ണ്. ആ​​ദ്യ​​പാ​​ദം ഏ​​പ്രി​​ൽ നാ​​ലി​​ന് ബാ​​ഴ്സ​​ലോ​​ണ​​യി​​ലും ര​​ണ്ടാം പാ​​ദം 10ന് ​​റോ​​മി​​ലും ന​​ട​​ക്കും.

ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും സെ​​വി​​യ്യ​​യും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു പോ​​ര്. ഏ​​പ്രി​​ൽ മൂ​​ന്നി​​ന് സെ​​വി​​യ്യ​​യു​​ടെ ത​​ട്ട​​ക​​ത്തി​​ലാ​​ണ് ആ​​ദ്യ പാ​​ദ ക്വാ​​ർ​​ട്ട​​ർ, 11ന് ​​ബ​​യേ​​ണി​​ൽ ര​​ണ്ടാം പാ​​ദം.