ഹ​​​സി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളുമായി ഷമി
ഹ​​​സി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളുമായി ഷമി
Saturday, March 17, 2018 1:20 AM IST
മും​​​ബൈ: ഭാ​​​ര്യ ഹ​​​സി​​​ന്‍ ജ​​​ഹാ​​​നു​​​മാ​​​യി ഇ​​​നി ഒ​​​ത്തു​​​പോ​​​കു​​​ക സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നു ക്രി​​​ക്ക​​​റ്റ​​​ർ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി. ഹ​​​സി​​​നു​​​മാ​​​യു​​​ള്ള പ്ര​​​ശ്‌​​​നം പ​​​റ​​​ഞ്ഞ് തീ​​​ര്‍ക്കാ​​​മെ​​​ന്ന് ആ​​​ദ്യം ഷ​​​മി വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും വി​​​വാ​​​ദം ക​​​ടു​​​ത്ത​​​തോ​​​ടെ ആ​​​ദ്യ വി​​​വാ​​​ഹം മ​​​റ​​​ച്ചുവ​​​ച്ച് ഹ​​​സി​​​ന്‍ ത​​​ന്നെ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും ഹ​​​സി​​​ന് ആ​​​ദ്യ വി​​​വാ​​​ഹ​​​ത്തി​​​ല്‍ ര​​​ണ്ട് പെ​​​ണ്‍കു​​​ട്ടി​​​ക​​​ള്‍ ഉ​​​ണ്ടെ​​​ന്ന് ത​​​ന്നോ​​​ട് പ​​​റ​​​ഞ്ഞി​​​രു​​​ന്നി​​​ല്ലെ​​​ന്നും ഷ​​​മി തു​​​റ​​​ന്ന​​​ടി​​​ച്ചി​​​രു​​​ന്നു. മ​​​രി​​​ച്ചുപോ​​​യ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക്ക​​​ളാ​​​ണ് എ​​​ന്നാ​​​ണ് സ്വ​​​ന്തം മ​​​ക്ക​​​ളെ​​​ക്കു​​​റി​​​ച്ച് ഹ​​​സി​​​ന്‍ ജ​​​ഹാ​​​ന്‍ ത​​​ന്നോ​​​ടും കു​​​ടും​​​ബ​​​ത്തോ​​​ടും പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​തെ​​​ന്നും ഷ​​​മി പ​​​റ​​​യു​​​ന്നു.

അ​​​ലി​​​ഷ്ബ​​​യെ​​​ന്ന പാ​​​ക്കി​​​സ്ഥാ​​​നി സ്ത്രീ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഷ​​​മി നി​​​ഷേ​​​ധി​​​ച്ചു. ദു​​​ബാ​​​യി​​​ല്‍ എ​​​നി​​​ക്കു​​​ള്ള ആ​​​രാ​​​ധി​​​ക​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​ണ് അ​​​ലി​​​ഷ്ബ. അ​​​വ​​​രു​​​ടെ പേ​​​ര് വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്ക് വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കു​​​ക​​​യാ​​​ണ്.


അ​​​തി​​​നി​​​ടെ, ഷ​​​മി​​​ക്കെ​​​തി​​​രേ ഹ​​​സി​​​ന്‍ ജ​​​ഹാ​​​ന്‍ ഉ​​​ന്ന​​​യി​​​ച്ച അ​​​വി​​​ഹി​​​ത ബ​​​ന്ധ​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കാ​​​വു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളും പു​​​റ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ട്. ഹ​​​സി​​​ന്‍ പു​​​റ​​​ത്തു​​​വി​​​ട്ട വാ​​​ട്‌​​​സ്ആ​​​പ്, ഫേ​​​സ്ബു​​​ക്ക് ചാ​​​റ്റി​​​ന്‍റെ സ്‌​​​ക്രീ​​​ന്‍ ഷോ​​​ട്ടു​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്നാ​​​ണ് സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ചാ​​​റ്റ് സ്‌​​​ക്രീ​​​ന്‍ ഷോ​​​ട്ടു​​​ക​​​ളി​​​ലൊ​​​ന്നി​​​ല്‍ ദി​​​വ​​​സം കാ​​​ണി​​​ക്കു​​​ന്ന​​​ത് 2018 ജ​​​നു​​​വ​​​രി 26 ആ​​​ണ്. ഇ​​​ന്ത്യ​​​യും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള മൂ​​​ന്നാം ടെ​​​സ്റ്റ് ന​​​ട​​​ന്ന ദി​​​വ​​​സ​​​മാ​​​ണ് അ​​​ത്. സ്‌​​​ക്രീ​​​ന്‍ ഷോ​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്ന സ​​​മ​​​യ​​​ത്ത് ഷ​​​മി ബാ​​​റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍ട്ട്.

ഷ​​​മി​​​ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ സ​​​ത്യ​​​മാ​​​ണെ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ഹ​​​സി​​​ന്‍റെ ആ​​​ദ്യ വി​​​വാ​​​ഹ​​​ത്തി​​​ലെ മ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. ഹ​​​സി​​​ന്‍റെ അ​​​ച്ഛ​​​നും ഷ​​​മി​​​യെ പി​​​ന്തു​​​ണ​​​ച്ച് രം​​​ഗ​​​ത്തെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.