ന​​രേ​​ന് ഐ​​പി​​എ​​ൽ ന​​ഷ്ട​​മാ​​കാ​​ൻ സാ​​ധ്യ​​ത
ന​​രേ​​ന് ഐ​​പി​​എ​​ൽ ന​​ഷ്ട​​മാ​​കാ​​ൻ സാ​​ധ്യ​​ത
Saturday, March 17, 2018 1:20 AM IST
ഷാ​​ർ​​ജ: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സ്പി​​ന്ന​​ർ സു​​നി​​ൽ ന​​രേ​​ന്‍റെ സേ​​വ​​നം കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നു ന​​ഷ്ട​​മാ​​കാ​​ൻ സാ​​ധ്യ​​ത. പാ​​ക്കി​​സ്ഥാ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ൽ ക​​ളി​​ക്കു​​ന്ന ന​​രേ​​ന്‍റെ ബൗ​​ളിം​​ഗ് ആ​​ക്‌​ഷ​​നി​​ൽ സം​​ശ​​യം പ്ര​​ക​​ടി​​പ്പി​​ച്ച് അ​​ന്പ​​യ​​ർ​​മാ​​ർ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്. പി​​എ​​സ്എ​​ലി​​ൽ ലാ​​ഹോ​​ർ- ക്വ​​റ്റ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് ന​​രേ​​ൻ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള രീ​​തി​​യി​​ല​​ല്ല പ​​ന്തെ​​റി​​യു​​ന്ന​​തെ​​ന്ന സം​​ശ​​യം അ​​ന്പ​​യ​​ർ​​മാ​​ർ പ്ര​​ക​​ടി​​പ്പ​​ച്ച​​ത്.

ഇ​​തോ​​ടെ ന​​രേ​​നെ ബൗ​​ളിം​​ഗ് ആ​​ക്‌​ഷ​​നി​​ൽ സം​​ശ​​യ​​മു​​ള്ള​​വ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ പെ​​ടു​​ത്തി. സം​​ശ​​യ​​മു​​ണ്ടെ​​ങ്കി​​ലും ന​​രേ​​നെ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നും പ​​ന്തെ​​റി​​യി​​ക്കാ​​നു​​മാ​​കും. ലാ​​ഹോ​​റി​​ന്‍റെ താ​​ര​​മാ​​ണ് ന​​രേ​​ൻ. പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​നു ല​​ഭി​​ച്ച റി​​പ്പോ​​ർ​​ട്ട് അ​​വ​​ർ ക്രി​​ക്ക​​റ്റ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നു ന​​ൽ​​കും.


നി​​യ​​മ​​പ്ര​​കാ​​ര​​മ​​ല്ലാ​​ത്ത ബൗ​​ളിം​​ഗ് ആ​​ക്‌​ഷ​​നെ​​ത്തു​​ട​​ർ​​ന്ന് 2015 ലോ​​ക​​ക​​പ്പി​​നു​​ള്ള വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ക്കാ​​നാ​​യി​​ല്ല ഈ ​സ്പി​ന്ന​ർ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.