ഷമിക്ക് ആശ്വാസം: ഐപിഎലിൽ കളിക്കാം
ഷമിക്ക് ആശ്വാസം: ഐപിഎലിൽ കളിക്കാം
Sunday, March 18, 2018 1:15 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ​ർ മു​ഹ​മ്മ​ദ് ഷ​മി​ക്ക് ഐ​പി​എ​ലി​ല്‍ ക​ളി​ക്കാ​മെ​ന്ന് ഗ​വേ​ണിം​ഗ് കൗ​ണ്‍സി​ല്‍. ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് സ​മി​തി ഈ തീരുമാനം കൈ​ക്കൊ​ണ്ട​ത്. ഷ​മി​ക്കെ​തി​രേ ഭാ​ര്യ ന​ല്‍കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഷ​മി​യു​ടെ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ിരുന്നു.


കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ളി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടോ​യെ​ന്ന് അ​ദ്ദേ​ഹ​ത്തെ ലേ​ല​ത്തി​ൽ സ്വ​ന്ത​മാ​ക്കി​യ ഡെ​ല്‍ഹി ഡെ​യ​ർ ഡെ​വി​ൾ​സ് ടീം ​ഐ​പി​എ​ല്‍ സ​മി​തി​യോ​ട് ചോ​ദി​ച്ചി​രു​ന്നു. മൂ​ന്നു​കോ​ടി രൂ​പ​യ്ക്കാ​യി​രു​ന്നു ഷ​മി​യെ ഡ​ല്‍ഹി സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.