ഇ​ന്ത്യ-​വിൻ​ഡീ​സ് ഒഡിഐ; ജി​​​സി​​​ഡി​​​എ തീ​​​രു​​​മാ​​​നം അ​​​റി​​​യാ​​​ൻ കെ​​​സി​​​എ
ഇ​ന്ത്യ-​വിൻ​ഡീ​സ് ഒഡിഐ; ജി​​​സി​​​ഡി​​​എ തീ​​​രു​​​മാ​​​നം അ​​​റി​​​യാ​​​ൻ കെ​​​സി​​​എ
Monday, March 19, 2018 12:59 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​പ്പി​​​റ​​​വിസ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച ഇ​​​ന്ത്യ-​ വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സ് ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് മ​​​ൽ​​​സ​​​ര​​​ത്തി​​​ന്‍റെ വേ​​​ദി കൊ​​​ച്ചി​​​യാ​​​കു​​​മോ​​​യെ​​​ന്ന് ഉ​​​ട​​​നെ അ​​​റി​​​യാം. കൊ​​​ച്ചി​​​യി​​​ൽ ക​​​ളി ന​​​ട​​​ത്താ​​​നാ​​​ണു കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു താ​​​ത്പ​​​ര്യം. എ​​​ങ്കി​​​ലും ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു രാ​​​ജ്യാ​​​ന്ത​​​ര സ്റ്റേ​​​ഡി​​​യം അ​​​നു​​​വ​​​ദി​​​ച്ചു കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ മ​​​ത്സ​​​രം കാ​​​ര്യ​​​വ​​​ട്ടം ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​മെ​​​ന്നു കെ​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ങ്ക്ളി​​​ൻ ജോ​​​ണ്‍ പ​​​റ​​​ഞ്ഞു. ഇ​​​ന്നു കെ​​​സി​​​എ അ​​​ധി​​​കൃ​​​ത​​​ർ ജി​​​സി​​​ഡി​​​എ ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ​​​ൻ. മോ​​​ഹ​​​ന​​​നെ കാ​​​ണും. ഇ​​​തി​​​നു​​ശേ​​​ഷം മാ​​​ത്ര​​​മേ മ​​​ത്സ​​​രം എ​​​വി​​​ടെ ന​​​ട​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രൂ.


ഫു​​​ട്ബോ​​​ളും ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര​​​വും ഒ​​​രു​​​മി​​​ച്ചു വ​​​ന്നാ​​​ൽ പ്രാ​​​ധാ​​​ന്യ​​​മ​​​നു​​​സ​​​രി​​​ച്ചു സ്റ്റേ​​​ഡി​​​യം ഏ​​​ത് ക​​​ളി​​​ക്ക് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നാ​​​ണ് ധാ​​​ര​​​ണ. ഐ​​​എ​​​സ്എ​​​ലി​​​ന്‍റെ അ​​​ടു​​​ത്ത സീ​​​സ​​​ണ്‍ എ​​​ന്നു തു​​​ട​​​ങ്ങു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ പ്ര​​​ഖ്യാ​​​പ​​​ന​​​മൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ട്ടി​​ല്ല. ഇ​​​ന്ത്യ- വി​​​ൻ​​​ഡീ​​​സ് ഏ​​​ക​​​ദി​​​നം ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സ​​​വും ഐ​​​എ​​​സ്എ​​​ലും ഒ​​​രു​​​മി​​​ച്ചു വ​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ക്രി​​ക്ക​​റ്റ് മ​​​ത്സ​​​രം കൊ​​​ച്ചി​​​യി​​​ൽ ത​​​ന്നെ​​യാ​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.