ഫെ​​ഡ​​ററെ കീ​​ഴ​​ട​​ക്കി ഡെ​​ൽ​​പോ​​ട്രൊ
ഫെ​​ഡ​​ററെ കീ​​ഴ​​ട​​ക്കി ഡെ​​ൽ​​പോ​​ട്രൊ
Tuesday, March 20, 2018 12:36 AM IST
ഇ​​ന്ത്യ​​ൻ വെ​​ൽ​​സ്: ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം റോ​​ജ​​ർ ഫെ​​ഡ​​റ​​റെ കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം ഹ്വാ​​ൻ മാ​​ർ​​ട്ടിൻ ഡെ​​ൽ​​പോ​​ട്രൊ സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​യി​​രു​​ന്നു സ്വി​​സ് താ​​ര​​ത്തി​​നു​​മേ​​ൽ അ​​ർ​​ജ​​ന്‍റൈ​ൻ താ​​രം വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. 6-4, 6-7 (8-10), 7-6 (7-2) എ​​ന്ന സ്കോ​​റി​​നാ​​യി​​രു​​ന്നു ഡെ​​ൽ​​പോ​​ട്രൊ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഈ ​​വ​​ർ​​ഷം ഫെ​​ഡ​​റ​​ർ നേ​​രി​​ടു​​ന്ന ആ​​ദ്യ തോ​​ൽ​​വി​​യാ​​ണി​​ത്.


വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ൽ അ​​ട്ടി​​മ​​റി​​ക്കാ​​രാ​​യെ​​ത്തി​​യ ജ​​പ്പാ​​ന്‍റെ ന​​ഓ​​മി ഓ​​സാ​​ക​​യും റ​​ഷ്യ​​യു​​ടെ ഡാരി​​യ ക​​സാ​​റ്റ്കി​​ന​​യും ത​​മ്മി​​ലാ​​യി​​രു​​ന്നു.

6-3, 6-2നു ​​ക​​സാ​​റ്റ്കി​​ന​​യെ കീ​​ഴ​​ട​​ക്കി ഒ​​സാ​​ക കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ റൊ​​മാ​​നി​​യ​​യു​​ടെ ഷി​​മോ​​ണ ഹാ​​ലെ​​പ്പി​​നെ അ​​ട്ടി​​മ​​റി​​ച്ചാ​​ണ് ഒ​​സാ​​ക ഫൈ​​ന​​ലി​​ൽ എ​​ത്തി​​യ​​ത്. അ​​മേ​​രി​​ക്ക​​യു​​ടെ വീ​​ന​​സ് വി​​ല്യം​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​യിരു​​ന്നു ക​​സാ​​റ്റ്കി​​ന​​യു​​ടെ ഫൈ​​ന​​ൽ പ്ര​​വേ​​ശ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.