വി​​ര​​മി​​ക്ക​​ൽ സൂ​​ച​​ന ന​​ല്കി മെ​​സി
Tuesday, March 20, 2018 12:36 AM IST
റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം അ​​ർ​​ജ​​ന്‍റൈ​ൻ ജ​​ഴ്സി​​യി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്കു​​മെ​​ന്ന സൂ​​ച​​ന ന​​ല്കി സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി. 2016 കോ​​പ്പ അ​​മേ​​രി​​ക്ക ഫൈ​​ന​​ലി​​ൽ ചി​​ലി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ മെ​​സി വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ൽ, ഫു​​ട്ബോ​​ൾ പ്രേ​​മി​​ക​​ളു​​ടെ​​യും ആ​​രാ​​ധ​​ക​​രു​​ടെ​​യും അ​​ർ​​ജ​​ന്‍റീ​​ന പ്ര​​സി​​ഡ​​ന്‍റ് മൗ​​റീ​​സി​​യോ മ​​ാക്രി​​യു​​ടെ​​യും അ​​ഭ്യ​​ർ​​ഥ​​ന​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് മെ​​സി വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​നം പി​​ൻ​​വ​​ലി​​ച്ച് ക​​ള​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്. റ​​ഷ്യ​​യി​​ൽ ലോ​​ക​​ക​​പ്പ് ഉ​​യ​​ർ​​ത്തു​​ക എ​​ന്ന​​ത് സ്വ​​പ്ന​​മാ​​ണെ​​ന്നും ഫൈ​​ന​​ലി​​ലെ തോ​​ൽ​​വി​​ക​​ളി​​ൽ ഏ​​റെ ക​​ര​​ഞ്ഞെ​​ന്നും ആ ​​വേ​​ദ​​ന ഇ​​ന്നും ഹൃ​​ദ​​യ​​ത്തി​​ലു​​ണ്ടെ​​ന്നും മെ​​സി പ​​റ​​ഞ്ഞു.