സീ​​മ പുനി​​യ​​ എവിടെയെന്നറിയാതെ എ​​എ​​ഫ്ഐ
സീ​​മ പുനി​​യ​​ എവിടെയെന്നറിയാതെ എ​​എ​​ഫ്ഐ
Wednesday, March 21, 2018 3:14 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഗോ​​ൾ​​ഡ് കോ​​സ്റ്റ് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ഉ​​റ​​ച്ച മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ളി​​ൽ ഒ​​ന്നാ​​യ വ​​നി​​താ ഡി​​സ്ക​​സ് ത്രോ ​​താ​​രം സീ​​മ പുനി​​യ​​ നിലവിൽ എവിടയെന്നു വ്യ​​ക്ത​​മാ​​യ റി​​പ്പോ​​ർ​​ട്ടി​​ല്ലാ​​തെ അ​​ത്‌​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​എ​​ഫ്ഐ). സീ​​മ എ​​വി​​ടെ​​യാ​​ണെ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് എ​​എ​​ഫ്ഐ​​ക്ക് യാ​​തൊ​​രു വി​​വ​​ര​​വു​​മി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. സീ​​മ ഇ​​തു​​വ​​രെ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ എ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. എ​​വി​​ടെ​​യാ​​ണ് താ​​രം പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​തെ​​ന്നോ ഇ​​തു​​വ​​രെ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ എ​​ത്തി​​ച്ചേ​​രാ​​ത്ത​​ത് എ​​ന്തു​​കൊ​​ണ്ടെ​​ന്നോ അ​​റി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ് എ​​എ​​ഫ്ഐ.

24 ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റു​​ക​​ൾ ര​​ണ്ട് ബാ​​ച്ച് ആ​​യി ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ട​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ഇ​​ന്ത്യ​​യി​​ൽ ശേ​​ഷി​​ക്കു​​ന്ന ആ​​റ് അ​​ത്‌​ല​​റ്റു​​ക​​ൾ​​കൂ​​ടി വേ​​ഗം ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്ക് തി​​രി​​ക്കും. മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ബ​​ഹ​​ദൂ​​ർ സിം​​ഗ് ആ​​ണ് സീ​​മ​​യെ കാ​​ണാ​​ത്ത വി​​വ​​രം പു​​റ​​ത്തു​​വി​​ട്ട​​ത്. സീ​​മ പുനി​​യ എ​​വി​​ടെ​​യാ​​ണെ​​ന്ന് ഒ​​രു വി​​വ​​ര​​വു​​മി​​ല്ല. സീ​​മ പ​​ട്യാ​​ല​​യി​​ലെ പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ൽ ഇ​​ല്ല, ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ​​ത്തി​​യി​​ട്ടു​​മി​​ല്ല- ബ​​ഹ​​ദൂ​​ർ സിം​​ഗ് പ​​റ​​ഞ്ഞു.


അ​​തേ​​സ​​മ​​യം, സീ​​മ​​യ്ക്ക് സ്വ​​യം പ​​രി​​ശീ​​ല​​നം ന​​ട​​ത്താ​​നു​​ള്ള അ​​നു​​മതി ന​​ല്കി​​യി​​ട്ടി​​ല്ലെ​​ന്ന് എ​​എ​​ഫ്ഐ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ സി.​​കെ. വ​​ൽ​​സ​​ൻ പ​​റ​​ഞ്ഞു.

2016 റി​​യോ ഒ​​ളി​​ന്പി​​ക്സി​​ലും സീ​​മ ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​നൊ​​പ്പ​​മാ​​യി​​രു​​ന്നി​​ല്ല പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ​​ത്. അ​​ന്ന് റ​​ഷ്യ​​യി​​ലാ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​നം. എ​​ന്നാ​​ൽ, അ​​വി​​ടത്തെ പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷം ബ്ര​​സീ​​ലി​​ലെ​​ത്തി​​യ സീ​​മ​​യ്ക്ക് 20-ാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ സാ​​ധി​​ച്ചി​​രു​​ന്നു​​ള്ളൂ.

ഏ​​പ്രി​​ൽ നാ​​ലു മു​​ത​​ൽ 15 വ​​രെ ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ലാ​​ണ് 2018 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് അ​​ര​​ങ്ങേ​​റു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.