ന്യൂ​​കാ​​സി​​ലി​​നെ വാ​​ങ്ങാ​​ൻ മെ​​യ്‌​വെ​​ത​​ർ
Wednesday, March 21, 2018 3:14 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ന്യൂ​​കാ​​സി​​ൽ യു​​ണൈ​​റ്റ​​ഡി​​നെ വാ​​ങ്ങാ​​മെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ പ്ര​​ഫ​​ഷ​​ണ​​ൽ ബോ​​ക്സിം​​ഗ് സൂ​​പ്പ​​ർ സ്റ്റാ​​ർ ഫ്ളോ​​യ്ഡ് മെ​​യ്‌​വെ​​ത​​ർ. ന്യൂ​​കാ​​സി​​ലി​​നെ വാ​​ങ്ങാ​​ൻ മെ​​യ്‌​വെ​​ത​​ർ ഒ​​രേ​​യൊ​​രു കാ​​ര്യ​​മേ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ള്ളൂ. ത​​ന്‍റെ സു​​ഹൃ​​ത്തും ലോ​​ക​​ ഫു​​ട്ബോ​​ള​​റു​​മാ​​യ പോ​​ർ​​ച്ചു​​ഗ​​ൽ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ന്യൂ​​കാ​​സി​​ലി​​ൽ ചേ​​ര​​ണം. സ്പാ​​നി​​ഷ് വ​​ന്പ​​ൻ ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നൊ​​പ്പ​​മാ​​ണ് റൊ​​ണാ​​ൾ​​ഡോ ഇ​​പ്പോ​​ൾ.


ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​റി​​ൽ ന്യൂ​​കാ​​സി​​ലി​​നെ വി​​ൽ​​ക്കാ​​ൻ ക്ല​​ബ് മു​​ത​​ലാ​​ളി​​യും സ്പോ​​ർ​​ട്സ് ഡ​​യ​​റ​​ക്ടറുമാ​​യ മൈ​​ക്ക് ആ​​ഷ്‌ലി ശ്ര​​മി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ​​ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. നി​​ല​​വി​​ൽ ഇം​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ 13-ാം സ്ഥാ​​ന​​ത്താ​​ണ് ന്യൂ​​കാ​​സി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.