വ്യാ​​ജ ഹെ​​ൽ​​മ​​റ്റ് നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ സ​​ച്ചി​​ൻ
വ്യാ​​ജ ഹെ​​ൽ​​മ​​റ്റ് നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ സ​​ച്ചി​​ൻ
Wednesday, March 21, 2018 3:14 AM IST
മും​​ബൈ: ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സ​​വും രാ​​ജ്യ​​സ​​ഭാ അം​​ഗ​​വു​​മാ​​യ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്ര​​ക്കാ​​രു​​ടെ സു​​ര​​ക്ഷ​​യ്ക്കു​​ള്ള ത​​ന്‍റെ ശ്ര​​മം തു​​ട​​രു​​ന്നു. വ്യാ​​ജ ഹെ​​ൽ​​മ​​റ്റ് നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ ക​​ടു​​ത്ത ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് സ​​ച്ചി​​ൻ കേ​​ന്ദ്ര ഗ​​താ​​ഗ​​ത മ​​ന്ത്രി നി​​തി​​ൻ ഗ​​ഡ്ക​​രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. നിലവാരം കു​​റ​​ഞ്ഞ ഹെ​​ൽ​​മ​​റ്റ് നി​​ർ​​മി​​ക്കു​​ന്ന ക​​ന്പ​​നി​​ക​​ൾ​​ക്കെ​​തി​​രേ​​യും ന​​ട​​പ​​ടി​​ വേ​​ണ​​മെ​​ന്ന് സ​​ച്ചി​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.


മി​​ക​​ച്ച നിലവാരത്തിലു​​ള്ള ഹെ​​ൽ​​മ​​റ്റു​​ക​​ൾ ചു​​രു​​ങ്ങി​​യ തു​​ക​​യ്ക്ക് ന​​ല്ക​​ണ​​ം. ഇ​​രു​​ച​​ക്ര​​ വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​രെ ഹെ​​ൽ​​മ​​റ്റ് ധ​​രി​​ക്കാ​​ൻ ബോ​​ധ​​വ​​ത്ക​​രി​​ക്ക​​ണം. ഹെ​​ൽ​​മ​​റ്റി​​ൽ വ്യാ​​ജ ഐ​​എ​​സ്ഐ മാ​​ർ​​ക്ക് പ​​തി​​ച്ച് വി​​ല്പ്പ​​ന ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​ം -ഗ​​ഡ്ക​​രി​​ക്ക് എ​​ഴു​​തി​​യ ക​​ത്തി​​ൽ സ​​ച്ചി​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.