ഹർദിക് പാണ്ഡ്യക്കെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
ഹർദിക് പാണ്ഡ്യക്കെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
Friday, March 23, 2018 12:19 AM IST
ജോ​ധ്പു​ർ: ഇന്ത്യൻ ഭ​ര​ണ​ഘ​ട​നാ ശി​ല്പി ഡോ. ​ബി.ആ​ര്‍. ആം​ബേ​ദ്ക​റെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ഹ​ര്‍ദി​ക് പാ​ണ്ഡ്യ​ക്കെ​തി​രേ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്. അം​ബ്ദേ​ക​റെ ഹ​ര്‍ദി​ക് അ​പ​മാ​നി​ക്കു​ക​യും ദ​ളി​ത​രു​ടെ വി​കാ​രം വൃ​ണ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നും രാ​ഷ്‌​ട്രീ​യ ഭീം ​സേ​ന അം​ഗ​വു​മാ​യ ഡി. ആ​ര്‍. മേ​ഘ്‌​വാ​ള്‍ ജോ​ധ്പു​ര്‍ എ​സ്എ​സി/​എ​സ് ടി ​കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി​യി​ലാ​ണ് പോലീസ് കേ​സ് എ​ടു​ക്കാ​ന്‍ കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.


‘ഏ​ത് അം​ബേ​ദ്ക​ര്‍? നി​യ​മ​വും ഭ​ര​ണ​ഘ​ട​ന​യും ത​യാ​റാ​ക്കി​യ ആ ​ആ​ളോ? അ​തോ രാ​ജ്യ​ത്ത് സം​വ​ര​ണം എ​ന്ന രോ​ഗം പ​ര​ത്തി​യ ആ​ളോ’ എന്ന് ട്വി​റ്റ​റിൽ പാ​ണ്ഡ്യ നടത്തിയ പരാമർശമാണ് വി​വാ​ദ​മായ​ത്. 2017 ഡി​സം​ബ​ർ 26 നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​വാ​ദ ട്വീ​റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ട്വീ​റ്റ് ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.