ലൈംഗികാരോപണം: സൗമ്യജിത്തിനു സസ്പെൻഷൻ
ലൈംഗികാരോപണം:  സൗമ്യജിത്തിനു സസ്പെൻഷൻ
Saturday, March 24, 2018 1:12 AM IST
ബ​​രാ​​സ​​ത്: ദേ​​ശീ​​യ ടേ​​ബി​​ള്‍ ടെ​​ന്നീ​​സ് താ​​ര​​വും അ​​ര്‍ജു​​ന അ​​വാ​​ര്‍ഡ് ജേ​​താ​​വും ഒ​​ളി​​ന്പ്യ​നു​മാ​യ സൗ​​മ്യ​​ജി​​ത് ഘോ​ഷി​​നെ​ ടേ​ബി​ൾ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​തോ​ടെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ സൗ​മ്യ​ജി​ത് ക​ളി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.

ടേ​ബി​ൾ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡാണ് സൗ​മ്യ​ജി​ത്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തുകൊ​ണ്ടു​ള്ള​ തീ​രു​മാ​നം അ​റി​യി​ച്ച​ത്. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി​യി​ൽ താ​ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ-അ​ന്ത​ർ​ദേ​ശീയ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​​ക്കാ​നാ​വി​ല്ല. ഇ​താ​ണ് സൗ​മ്യ​ജി​ത്തി​ന്‍റെ കോ​മ​ൺ​വെ​ൽ​ത്ത് സ്വ​പ്നം ത​ക​ർ​ത്ത​ത്.


പ​​തി​​നെ​​ട്ടു​​കാ​​രി​യാ​യ മു​ൻ കാ​മു​കി ന​​ല്‍കി​​യ പ​​രാ​​തി​​യി​​ലാ​ണ് ബ​​രാ​​സ​​ത് പോ​ലീ​​സ് സൗ​മ്യ​ജി​ത് ഘോ​​ഷി​​നെ​​തി​​രേ എ​​ഫ്ഐ​​ആ​​ര്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ത്.​ പ​തി​ന​ഞ്ചാ​​മ​​ത്തെ വ​​യ​​സി​​ല്‍, 2014 ല്‍ ​​ആ​​ണ് താ​​ന്‍ സൗ​​മ്യ​​ജി​​ത് ഘോ​​ഷി​​നെ ക​​ണ്ടു​​മു​​ട്ടു​​ന്ന​​തെ​​ന്നും ക​​ഴി​​ഞ്ഞ മൂ​​ന്നു​​ വ​​ര്‍ഷ​​മാ​​യി താ​​നും ഘോ​​ഷും പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്നും ഈ ​​ബ​​ന്ധം മു​​ത​​ലെ​​ടു​​ത്ത് ഘോ​​ഷ് ത​​ന്നെ ബ​​ലാ​​ത്സം​​ഗം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു​​മാ​​ണ് പെ​​ണ്‍കു​​ട്ടി പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.