അ​ഫ്ഗാ​നി​സ്ഥാ​ൻ ലോ​ക​ക​പ്പി​ന്
അ​ഫ്ഗാ​നി​സ്ഥാ​ൻ ലോ​ക​ക​പ്പി​ന്
Saturday, March 24, 2018 1:12 AM IST
ഹ​​രാ​​രെ: അ​​ടു​​ത്ത​​വ​​ർ​​ഷ​​ത്തെ ഐ​​സി​​സി ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ സൂ​​പ്പ​​ർ സി​​ക്സി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് നേ​​ര​​ത്തെ ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടി​​യി​​രു​​ന്നു. നി​​ർ​​ണാ​​യ​​ക​​മാ​​യ മ​​ത്സ​​ര​​ത്തി​​ൽ അ​​യ​​ർ​​ല​​ൻ​​ഡി​​നെ അ​​ഞ്ചു പ​​ന്ത് ബാ​​ക്കി​​യി​​രി​​ക്കേ അ​​ഞ്ചു വി​​ക്ക​​റ്റു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​ഫ്ഗാ​​ൻ ടി​​ക്ക​​റ്റ് ഉ​​റ​​പ്പി​​ച്ച​​ത്.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത അ​​യ​​ർ​​ല​​ൻ​​ഡ് നി​​ശ്ചി​​ത 50 ഓ​​വ​​റി​​ൽ ഏ​​ഴു വി​​ക്ക​​റ്റി​​ന് 209 റ​​ണ്‍​സ് എ​​ടു​​ത്തു. 55 റ​​ണ്‍​സ് എ​​ടു​​ത്ത പോ​​ൾ സ്റ്റി​​ർ​​ലിം​​ഗാ​​ണ് ടോ​​പ് സ്കോ​​റ​​ർ. കെ​​വി​​ൻ ഒ​​ബ്ര​​യ​​ൻ (41), നീ​​ൽ ഒ​​ബ്ര​​യ​​ൻ (36) എ​​ന്നി​​വ​​ർ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. അ​​ഫ്ഗാ​​നാ​​യി റ​​ഷീ​​ദ് ഖാ​​ൻ മൂ​​ന്നും ദൗ​​ല​​ത് സ​​ർ​​ദാ​​ൻ ര​​ണ്ടു വി​​ക്ക​​റ്റും വീ​​ഴ്ത്തി.


അ​​ഫ്ഗാ​​നുവേണ്ടി ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ മു​​ഹ​​മ്മ​​ദ് ഷ​​ഹ്സാ​​ദ് (54), ഗു​​ൽ​​ബാ​​ദി​​ൻ ന​​ബി (45) എ​​ന്നി​​വ​​ർ 86 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. 44.5 ഓ​​വ​​റി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റി​​ന് 181 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന അ​​ഫാ​​നി​​സ്ഥാ​​നെ അ​​സ്ഗ​​ർ സ്റ്റാ​​നി​​ക്സ​​യി (39 നോ​​ട്ടൗ​​ട്ട്), ന​​ജി​​ബു​​ള്ള സ​​ർ​​ദാ​​ൻ (17 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.