യൂ​​കി ഭാം​​ബ്രി ര​​ണ്ടാം റൗ​​ണ്ടി​​ൽ
യൂ​​കി ഭാം​​ബ്രി ര​​ണ്ടാം റൗ​​ണ്ടി​​ൽ
Saturday, March 24, 2018 1:12 AM IST
മ​​യാ​​മി: ഇ​​ന്ത്യ​​യു​​ടെ യൂ​​കി ഭാം​​ബ്രി മ​​യാ​​മി ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സ് ര​​ണ്ടാം റൗ​​ണ്ടി​​ൽ. ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സെ​​ഗോ​​വി​​ന​​യു​​ടെ മി​​ർ​​സ ബേ​​സി​​ക്സി​​നെ​​യാ​​ണ് ഭാം​​ബ്രി നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് ആ​​ദ്യ റൗ​​ണ്ടി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 7-5, 6-3.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം റൊ​​മാ​​നി​​യ​​യു​​ടെ ഷി​​മോ​​ണ ഹാ​​ലെ​​പ്പ് മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഫ്രാ​​ൻ​​സി​​ന്‍റെ ഒ​​സീ​​നെ ഡോ​​ഡി​​നാ​​ണ് ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​ത്തെ ര​​ണ്ടാം റൗ​​ണ്ടി​​ൽ വി​​റ​​പ്പി​​ച്ച ശേ​​ഷം കീ​​ഴ​​ട​​ങ്ങി​​യ​​ത്. സ്കോ​​ർ: 3-6, 6-3, 7-5.


ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യി​​രു​​ന്ന ബെ​​ലാ​​റ​​സി​​ന്‍റെ വി​​ക്ടോ​​റി​​യ അ​​സ​​രെ​​ങ്ക​​യും മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. അ​​മേ​​രി​​ക്ക​​യു​​ടെ മാ​​ഡി​​സ​​ണ്‍ കെ​​യ്സി​​നെ​​യാ​​ണ് അ​​സ​​രെ​​ങ്ക മ​​റി​​ക​​ട​​ന്ന്. 7-6(7-5), 2-0ന് ​​അ​​സ​​രെ​​ങ്ക മു​​ന്നി​​ട്ടു​​നി​​ൽ​​ക്കു​​ന്പോ​​ൾ കെ​​യ്സ് പ​​രി​​ക്കേ​​റ്റ് പി​ന്മാ​റു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യ​​റൗ​​ണ്ടി​​ലും എ​​തി​​രാ​​ളി പ​​രി​​ക്കേ​​റ്റ് പി​ന്മാ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​സ​​രെ​​ങ്ക​​യ്ക്ക് ക​​ളി​​ക്കേ​​ണ്ടി​​വ​​ന്നി​​രു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.