മ​​ത്സ​​ര​​ങ്ങൾ വന്നോട്ടെ, ഞങ്ങൾക്കു ക്ഷീണമില്ല!
മ​​ത്സ​​ര​​ങ്ങൾ വന്നോട്ടെ, ഞങ്ങൾക്കു ക്ഷീണമില്ല!
Sunday, March 25, 2018 12:41 AM IST
തു​​ട​​ർ​​ച്ച​​യാ​​യ മ​​ത്സ​​ര​​ങ്ങ​​ൾ ടീം ​​ആ​​സ്വ​​ദി​​ക്കു​​ക​​യാ​​ണെ​​ന്ന് ഇ​​ന്ത്യ​​ൻ വ​​നി​​താ ട്വ​​ന്‍റി-20 ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ. തു​​ട​​ർ​​ച്ച​​യാ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക്ഷീ​​ണി​​ത​​രാ​​കു​​ക​​യാ​​ണെ​​ന്ന പു​​രു​​ഷ ടീമിന്‍റെ സ്ഥി​​രം പ​​രാ​​തി​​യി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി​​രു​​ന്നു ഹ​​ർ​​മ​​ൻ​​പ്രീ​​തി​​ന്‍റെ ഈ ​​അ​​ഭി​​പ്രാ​​യം.

ത്രി​​രാ​​ഷ്‌ട്ര ​​വ​​നി​​താ ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ഇം​​ഗ്ല​​ണ്ടി​​നെ നേ​​രി​​ടും. ഇ​​ന്ന് ജ​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്ക് ഫൈ​​ന​​ൽ സാ​​ധ്യ​​ത​​യു​​ള്ളൂ.

ഫെ​​ബ്രു​​വ​​രി​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ശേ​​ഷം എ​​ത്തി​​യ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ഈ ​​മാ​​സം 12 മു​​ത​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ക​​ളി​​ച്ചി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ​​ക്ക് സ്വ​​ന്തം നാ​​ട്ടി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ മി​​ക​​വ് ആ​​വ​​ർ​​ത്തി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. തൊ​​ട്ടു​​പി​​ന്നാ​​ലെ​​യാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20 പോ​​രാ​​ട്ടം അ​​ര​​ങ്ങേ​​റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.