ച​​രി​​ത്രം കു​​റി​​ച്ച് മ​​ണി​​ക
Sunday, April 15, 2018 2:06 AM IST
ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ണി​​ക ബ​​ത്ര​​യ്ക്ക് ച​​രി​​ത്ര സ്വ​​ർ​​ണം.

ഗെ​​യിം​​സി​​ൽ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ർ​​ണം നേ​​ടു​​ന്ന​​ത്. ടി​​ടി വ​​നി​​താ ടീം ​​വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി സ്വ​​ർ​​ണം നേ​​ടി​​യ​​പ്പോ​​ഴും മ​​ണി​​ക ബ​​ത്ര​​യാ​​യി​​രു​​ന്നു പ​​ട​​ന​​യി​​ച്ച​​ത്. ഇ​​തോ​​ടെ മ​​ണി​​ക ഇ​​ര​​ട്ട സ്വ​​ർ​​ണ നേ​​ട്ട​​ത്തി​​ലെ​​ത്തി.

സിം​​ഗ​​പ്പൂ​​രി​​ന്‍റെ മെ​​ൻ​​ഗ്യൂ യു​​വി​​നെ 4-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് മ​​ണി​​ക സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞ​​ത്. സ്കോ​​ർ: 11-7, 11-6, 11-2, 11-7.

പു​​രു​​ഷ വി​​ഭാ​​ഗം ടി​​ടി ഡ​​ബി​​ൾ​​സി​​ൽ വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി. പു​​രു​​ഷ ഡ​​ബി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ശ​​ര​​ത് അ​​ച​​ന്ത - സ​​ത്യ​​ൻ ഗ​​ന​​ന​​ശേ​​ഖ​​ര​​ൻ സ​​ഖ്യ​​മാ​​ണ് ഫൈ​​ന​​ലി​​ൽ ഇം​​ഗ്ലീഷ് കൂ​​ട്ടു​​കെ​​ട്ടി​​നോ​​ട് അ​​ഞ്ച് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ പൊ​​രു​​തി കീ​​ഴ​​ട​​ങ്ങി വെ​​ള്ളി നേ​​ടി​​യ​​ത്. സ്കോ​​ർ: 5-11, 12-10, 11-9, 6-11, 8-11.


വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഹ​​ർ​​മീ​​ത് ദേ​​ശാ​​യി - സ​​നി​​ൽ ശ​​ങ്ക​​ർ കൂ​​ട്ടു​​കെ​​ട്ട് സിം​​ഗ​​പ്പൂ​​രി​​ന്‍റെ സ​​ഖ്യ​​ത്തെ ത​​ക​​ർ​​ത്തു. സ്കോ​​ർ: 11-5, 11-6, 12-10.

ഇ​​ന്ത്യ​​ക്ക് ഇ​​ന്ന് മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സ് വെ​​ങ്ക​​ല​​മെ​​ഡ​​ൽ പോ​​രാ​​ട്ട​​വും പു​​രു​​ഷ സിം​​ഗി​​ൾ​​സ് വെ​​ങ്ക​​ല പോ​​രാ​​ട്ട​​വു​​മു​​ണ്ട്. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ വെ​​ങ്ക​​ല​​ത്തി​​നാ​​യി പോ​​രാ​​ടു​​ന്ന​​ത് ഇ​​ന്ത്യ​​യു​​ടെ സ​​ഖ്യ​​ങ്ങ​​ൾ ത​​മ്മി​​ലാ​​ണ്. രാ​​വി​​ലെ 5.00നാ​​ണ് മ​​ത്സ​​രം. പു​​രു​​ഷ സിം​​ഗി​​ൾ​​സ് പോ​​രാ​​ട്ടം രാ​​വി​​ലെ 7.00നും.