പി​​എ​​സ്ജി​​ക്കു കി​​രീ​​ടം
Tuesday, April 17, 2018 12:17 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​ട്ബോ​ൾ കി​​രീ​​ടം പാ​​രി സാ​​ൻ ഷെ​​ർ​​മ​​യി​​ൻ തി​​രി​​ച്ചു​​പി​​ടി​​ച്ചു. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ മോ​​ണ​​ക്കോ​​യെ 7-1ന് ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് പി​​എ​​സ്ജി ഏ​​ഴാം ത​​വ​​ണ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​രാ​​യ​​ത്.

ജി​​യോ​​വ​​നി ലോ ​​സെ​​ൽ​​സോ (14, 27-ാം മി​നി​റ്റു​ക​ൾ), എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ (20, 58-ാം മി​നി​റ്റു​ക​ൾ) എ​​ന്നി​​വ​​ർ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ എ​​ഡി​​ൻ​​സ​​ണ്‍ ക​​വാ​​നി (17-ാം മി​നി​റ്റ്), ജൂ​​ലി​​യ​​ൻ ഡ്രാ​​ക്സ​​ല​​ർ (86-ാം മി​നി​റ്റ്) എ​​ന്നി​​വ​​രു​​ടെ ഗോ​​ളും ഒ​​പ്പം റ​​ഡ​​മേ​​ൽ ഫാ​​ൽ​​ക്കോ​​വ​​യു​​ടെ (76-ാം മി​നി​റ്റ്) സെ​​ൽ​​ഫ് ഗോ​​ളും എ​ത്തി​യ​തോ​ടെ പി​​എ​​സ്ജി​​യു​​ടെ ജ​യം വ​​ലു​​താ​​യി.