വി​​ദാ​​ൽ റ​​യ​​ലി​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യേക്കില്ല
Tuesday, April 17, 2018 12:17 AM IST
മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​ൻ ലീ​​ഗി​​ലെ വ​​ന്പ​ന്മാ​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ മ​​ധ്യ​​നി​​ര​​ താ​​രം അ​​ർ​​തു​​റോ വി​​ദാ​​ൽ പ​​രി​​ക്കേ​​റ്റ് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേയ​​നാ​​കു​​ന്ന​​തി​​നാ​​ൽ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ആ​​ദ്യ​​പാ​​ദ സെ​​മി​​യി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ​​തി​​രേ ക​​ളി​​ച്ചേ​​ക്കി​​ല്ലെ​​ന്ന് പ​​രി​​ശീ​​ല​​ക​​ൻ ജു​​പ് ഹെ​​യ്ൻ​​ക​​സ്. റ​​യ​​ലി​​നെ​​തി​​രേ ക​​ളി​​ക്കാ​​ൻ വി​​ദാ​​ൽ അ​​തി​​യാ​​യി ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

കാ​​ൽ​​മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കാ​​ണ് വി​​ദാ​​ലി​​നു വി​​ന​​യാ​​യി​​രി​​ക്കു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച വി​​ദാ​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങി​​യി​​ല്ല. പ​​രി​​ക്കി​​ൽ​​നി​​ന്ന് മോ​​ചി​​ത​​നാ​​യി ക​​ള​​ത്തി​​ൽ തി​​രി​​ച്ചെ​​ത്താ​​ൻ എ​​ത്ര​​നാ​​ൾ വേ​​ണ്ടി​​വ​​രു​​മെ​​ന്ന് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ടീം ​​അ​​ധി​​കൃ​​ത​​ർ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല.


അ​​ടു​​ത്ത ബു​​ധ​​നാ​​ഴ്ച​​യാ​​ണ് ബ​​യേ​​ണും റ​​യ​​ൽ മാ​​ഡ്രി​​ഡും ത​​മ്മി​​ലു​​ള്ള ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ആ​​ദ്യ​​പാ​​ദ സെ​​മി പോ​​രാ​​ട്ടം. ബ​​യേ​​ണി​​ന്‍റെ ത​​ട്ട​​ക​​മാ​​യ അ​​ലി​​യ​​ൻ​​സ് അ​​രീ​​ന​​യി​​ലാ​​ണ് മ​​ത്സ​​രം. വി​​ദാ​​ലി​​ന്‍റെ സേ​​വ​​നം ല​​ഭ്യ​​മ​​ല്ലെ​​ങ്കി​​ൽ ബ​​യേ​​ണി​​ന് അ​​തു​​ ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.