ഐപിഎൽ: മുംബൈയ്ക്ക് ആദ്യ ജയം
ഐപിഎൽ: മുംബൈയ്ക്ക് ആദ്യ ജയം
Wednesday, April 18, 2018 12:44 AM IST
മും​ബൈ: ഇരു ടീമിലെയും നായകൻമാർ മുന്നിൽനിന്നു പോരാടിയെങ്കിലും ജയം മുംബൈയ്ക്കൊപ്പം. ബംഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ 46 റ​ണ്‍​സി​നു പരാജയപ്പെടുത്തിയാണ് മും​ബൈ ഇന്ത്യൻസ് ഐ​പി​എ​ൽ സീ​സ​ണി​ലെ ആ​ദ്യ ജയത്തിലേക്കു കടന്നത്.

മും​ബൈ ഉ​യ​ർ​ത്തി​യ 214 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ​ളൂ​രുവിന് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സ് നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളു. സീ​സ​ണി​ൽ ബം​ഗ​ളൂരുവിന്‍റെ മൂ​ന്നാം തോ​ൽ​വി​യാ​ണി​ത്. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ വി​രാ​ട് കോ​ഹ്‌ലി​ 62 പ​ന്തി​ൽ 92 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​ നി​ന്നു. ഏ​ഴു ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു നാ​യ​കന്‍റെ ഇ​ന്നിം​ഗ്സ്. ബംഗളൂരു നി​ര​യി​ൽ മ​റ്റാ​രും കോ​ഹ്‌ലി​ക്കു പി​ന്തു​ണ ന​ൽ​കാ​നു​ണ്ടാ​യി​ല്ല.

മും​ബൈ​ക്കാ​യി കൃ​ണാ​ൽ പാ​ണ്ഡ്യ മൂ​ന്നും ജ​സ്പ്രീ​ത് ബും​റ, മൈ​ക്കി​ൾ മ​ക്ഗ്ലീ​ഗ​ൻ എ​ന്നി​വ​ർ ര​ണ്ടും വി​ക്ക​റ്റ് നേ​ടി.

നേ​ര​ത്തെ, രോ​ഹി​ത് ശ​ർ​മ (94), എ​വി​ൻ ലെ​വി​സ് (65) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളു​ടെ മി​ക​വി​ലാ​ണ് മും​ബൈ 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 213 റ​ണ്‍​സ് ക​ണ്ടെ​ത്തി​യ​ത്. സ്കോ​ർ ബോ​ർ​ഡ് തു​റ​ക്കും​മു​ന്പ് ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു മും​ബൈ​യു​ടെ പ്ര​ക​ട​നം.
ടോ​സ് നേ​ടി​യ വി​രാ​ട് കോ​ഹ്‌ലി​ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.