ധോ​​ണി പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങി​​യി​​ല്ല
ധോ​​ണി പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങി​​യി​​ല്ല
Friday, April 20, 2018 2:00 AM IST
പൂ​​ന: കാ​​വേ​​ദി ന​​ദീ​​ജ​​ല പ്ര​​ക്ഷോ​​ഭ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഹോം​​ഗ്രൗ​​ണ്ട് പൂ​​ന​​യി​​ലേ​​ക്ക് പ​​റി​​ച്ചു​​ന​​ട​​പ്പെ​​ട്ട ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന് മ​​റ്റൊ​​രു തി​​രി​​ച്ച​​ടി. ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി​​ക്ക് പ​​രി​​ക്കേ​​റ്റ​​താ​​ണ് സൂ​​പ്പ​​ർ കിം​​ഗ്സി​​നെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കു​​ന്ന​​ത്. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം ധോ​​ണി പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങി​​യി​​രു​​ന്നി​​ല്ല. പ​​ഞ്ചാ​​ബ് കിം​​ഗ്സ് ഇ​​ല​​വ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് ധോ​​ണി​​ക്ക് ന​​ടു​​വി​​നു പ​​രി​​ക്കേ​​റ്റ​​ത്.


ഇ​​ന്ന് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ ചെ​​ന്നൈ ഇ​​റ​​ങ്ങും. ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യാ​​ലും ധോ​​ണി വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ഉ​​ണ്ടാ​​കാ​​നി​​ട​​യി​​ല്ലെ​​ന്നാ​​ണ് ചി​​ല സൂ​​ച​​ന​​ക​​ൾ. അ​​ന്പാ​​ട്ടി റാ​​യി​​ഡു​​വോ എ​​ൻ. ജ​​ഗ​​ദീ​​ശ​​നോ ധോ​​ണി​​ക്ക് പ​​ക​​രം വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യേ​​ക്കും. സു​​രേ​​ഷ് റെ​​യ്ന പ​​രി​​ക്ക് ഭേ​​ദ​​മാ​​യി പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ​​ത് ടീ​​മി​​ന് ആ​​ശ്വാ​​സ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.