അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് തോ​ല്‍വി
അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് തോ​ല്‍വി
Saturday, April 21, 2018 12:37 AM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് റ​യ​ല്‍ സോ​സി​ദാ​ദി​നെ​തി​രേ വ​ന്‍ തോ​ല്‍വി. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​ ര​ണ്ടു ഗോ​ള്‍ നേ​ടി​യ യു​വാ​ന്‍മി​യാ​ണ് അ​ത്‌​ല​റ്റി​ക്കോ​യുടെ 3-0ന്‍റെ ​തോ​ല്‍വി​ക്കി​ട​യാ​ക്കി​യ​ത്.

നിലവിൽ അത്‌ലറ്റിക്കോ 71 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്.27-ാം മി​നി​റ്റി​ല്‍ അ​ഡ്‌​നാ​ന്‍ ജാ​നു​സാ​ജി​ന്‍റെ പാ​സി​ല്‍ വി​ല്യ​ന്‍ ജോ​സ് ആ​തി​ഥേ​യ​രെ മു​ന്നി​ലെ​ത്തി​ച്ചു. 80-ാം മി​നി​റ്റി​ല്‍ ജോ​സി​ന്‍റെ ബാ​ക് ഹീ​ല്‍ പാ​സി​ല്‍ യു​വാ​ന്‍മി അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് പ്ര​ഹ​ര​മേ​ല്‍പ്പി​ച്ചു. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ യു​വാ​ന്‍മി അ​ത്‌​ല​റ്റി​ക്കോ​യു​ടെ തോ​ല്‍വി പൂ​ര്‍ത്തി​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.