ഫെഡറേഷൻ കപ്പ് ജൂണിയർ അത്‌ലറ്റിക്സ്: ആ​ദ്യ ദി​നം കേ​ര​ള​ത്തി​നു നി​രാ​ശ
ഫെഡറേഷൻ കപ്പ് ജൂണിയർ അത്‌ലറ്റിക്സ്: ആ​ദ്യ ദി​നം കേ​ര​ള​ത്തി​നു നി​രാ​ശ
Saturday, April 21, 2018 12:37 AM IST
കോ​യ​മ്പ​ത്തൂ​ര്‍: 16-ാമ​ത് ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ദേ​ശീ​യ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ആ​ദ്യ ദി​നം കേ​ര​ള​ത്തി​നു നി​രാ​ശ. രാ​വി​ലെ​ത്തെ ഇ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ന് മെ​ഡ​ലു​ക​ള്‍ നേ​ടാ​നാ​യി​ല്ല.

വൈ​കു​ന്നേ​രം അ​ണ്ട​ര്‍ 20 ആ​ണ്‍കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​റി​ല്‍ വെ​ങ്ക​ലം നേ​ടി​യ അ​ഭി​ന​ന്ദ് സു​ന്ദ​രേ​ശ​നാ​ണ് കേ​ര​ള​ത്തി​ന് ആ​ദ്യ മെ​ഡ​ല്‍ സ​മ്മാ​നി​ച്ച​ത്. 3:53.23 സെ​ക്ക​ന്‍ഡി​ലാ​ണ് അ​ഭി​ന​ന്ദ് ഫി​നി​ഷ് ചെ​യ്ത​ത്. ഈ ​ഇ​ന​ത്തി​ല്‍ സ്വ​ര്‍ണം ഹ​രി​യാ​ന​യു​ടെ അ​ങ്കി​തി​നും (3:51.81 സെ​ക്ക​ന്‍ഡ്) വെ​ള്ളി ഗു​ജ​റാ​ത്തി​ന്‍റെ അ​ജി​ത് കു​മാ​റി​നു​മാ​ണ് (3:53.21 സെ​ക്ക​ന്‍ഡ്).

ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് 14 ഫൈ​ന​ലു​ക​ളാ​ണു​ള്ള​ത്. ഇന്നലെ ആ​ദ്യ ഫൈ​ന​ലാ​യ അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ 10 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ ഉ​ത്ത​ര്‍ഖ​ണ്ഡി​ന്‍റെ റോ​ജി പ​ട്ടേ​ല്‍ (51:44.52) സ്വ​ര്‍ണം നേ​ടി. ര​ണ്ടാം സ്ഥാ​നം ഗു​ജ​റാ​ത്തി​ന്‍റെ മ​ഞ്ജു റാ​ണി (51:51.07 സെ​ക്ക​ന്‍ഡ്) സ്വ​ന്ത​മാ​ക്കി.


ഹ​രി​യാ​ന​യു​ടെ സ്‌​നേ​ഹ (52:08.13 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ലം നേ​ടി. അ​ണ്ട​ര്‍ 20 ആ​ണ്‍കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​റി​ല്‍ ഹ​രി​യാ​ന​യു​ടെ ഗു​ര്‍പ്രീ​ത് (14:46.51 സെ​ക്ക​ന്‍ഡ്) സ്വ​ര്‍ണം നേ​ടി. അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ മ​ഹാ​രാ​ഷ് ട്ര​യു​ടെ പൂ​നം സൂ​നു​നെ (9:50.61 സെ​ക്ക​ന്‍ഡ്) സ്വ​ര്‍ണം നേ​ടി. കേ​ര​ള​ത്തി​ന്‍റെ അ​നു​മോ​ള്‍ ത​മ്പി​ക്ക് നാ​ലാം സ്ഥാ​ന​ത്തെ​ത്താ​നെ സാ​ധി​ച്ചു​ള്ളൂ. അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ കി​ര​ണ്‍ ബ​ലി​യാ​ന്‍ 15.23 മീ​റ്റ​ര്‍ എ​റി​ഞ്ഞ് സ്വ​ര്‍ണ​ത്തി​ലെ​ത്തി. വെ​ള്ളി​യും ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ അ​നാ​മി​ക ദാ​സി​നാ​ണ് (13.83 മീ​റ്റ​ര്‍). കേ​ര​ള​ത്തി​ന്‍റെ മേ​ഘ മ​റി​യം മാ​ത്യു (12.15 മീ​റ്റ​ര്‍) അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.

അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ നിലവിലെ ചാന്പ്യൻ രാ​ജ​സ്ഥാ​ന്‍റെ സ​ഞ്ജ​ന ചൗ​ധ​രി (46.97 മീ​റ്റ​ര്‍) സ്വ​ര്‍ണം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.