ലിവര്‍പൂളിനു സമനിലക്കുരുക്ക്
Sunday, April 22, 2018 12:40 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ലി​വ​ര്‍പൂ​ളി​ന് സ​മ​നി​ല​ക്കു​രു​ക്ക്. ര​ണ്ടു ഗോ​ളി​നു മു​ന്നി​ല്‍നി​ന്ന ലി​വ​ര്‍പൂ​ളി​നെ വെ​സ്റ്റ് ബ്രോം​വി​ച്ച് അ​ല്‍ബി​യോ​ന്‍ 2-2ന് ​പോ​യി​ന്‍റ് പ​ങ്കു വ​ച്ചു. ഡാ​നി ഇ​ന്‍ഗി​സ് (4) ലി​വ​ര്‍പൂ​ളി​നെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ മു​ഹ​മ്മ​ദ് സ​ലാ​ഹ് (72) ര​ണ്ടാം ഗോ​ളും നേ​ടി വി​ജ​യം ഉ​റ​പ്പി​ക്കു​മെ​ന്നു തോ​ന്നി. എ​ന്നാ​ല്‍ 79-ാം മി​നി​റ്റി​ല്‍ ജേ​ക് ലി​വ​ര്‍മോ​റി​ലൂ​ടെ ഒ​രു ഗോ​ള്‍ മ​ട​ക്കി​യ വെ​സ്റ്റ് ബ്രോ​മി​നു സാ​ലോ​മ​ന്‍ റോ​ന്‍ഡ​ന്‍ (88) സ​മ​നി​ല ന​ല്‍കി. 71 പോ​യി​ന്‍റു​മാ​യി ലി​വ​ര്‍പൂ​ള്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.